Widgets Magazine
19
Sep / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല


ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സുശാന്തിനെ വിളിക്കുന്നു; കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി; ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്? ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്...


ഈ മരണം വിശ്വസിക്കാനാകില്ല! നെഞ്ചുപൊട്ടി ജയഭാരതി... സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല!! അവർ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ദൃഢമായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു വേർപിരിയൽ? രണ്ടാം ഭാര്യ നസീം ബീന സത്താറിന്റെ ജീവിതത്തിൽ എത്തിയതോടെ സംഭവിച്ചത്...


ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് ഞാൻ മാത്രമായിരുന്നു... മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയാറാകാതെയിരുന്നത്!! ഇപ്പോഴിതാ സത്താറിന്റെ മൃതദേഹത്തിനരികിൽ പോലും നില്‍ക്കാന്‍ എന്നെ അനുവദിച്ചില്ല; ജയഭാരതിയുടെയും കൃഷിന്റെയും നടുവിലാണ് ഞാൻ നിന്നത്.. മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ചില ബന്ധുക്കള്‍ പിന്നിലേക്ക് തള്ളിമാറ്റി; അവരുടെ ഉദ്ദ്ദേശ്യം മറ്റൊന്നാണ്; ആരോപണവുമായി സത്താറിന്റെ രണ്ടാം ഭാര്യ

മുന്‍കൂട്ടി തയ്യാറാക്കിയ അപകടമോ?...കെഎം ബഷീറിന്റെ അപകടമരണത്തില്‍ ആരോപണങ്ങളുമായി റിട്ട. എസ്പി

16 AUGUST 2019 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷനില്‍ വൃദ്ധൻ മരിച്ച നിലയില്‍; മറ്റൊരാള്‍ അബോധാവസ്ഥയില്‍

സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നാല് ക്രിമിനൽ കേസുകൾക്ക് ഉടമ; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നേറ്റ് മൂന്നരകോടി തട്ടിയെടുത്തു; പാലാ ഉപതിരഞ്ഞെടുപ്പിലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെതിരെ ഗുരുതര ആരോപണവുമായി മുംബൈ വ്യവസായി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കേസില്‍ ദുരൂഹതകള്‍ ആരോപിച്ച് റിട്ട. കെഎം ബഷീറിനെ ശ്രീറാം വെങ്കിട്ടറാമന്‍ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നില്ലെന്നും അതൊരു മുന്‍കൂട്ടി തയ്യാറാക്കിയ അപകടമാണെന്നും ജോര്‍ജ് ജോസഫ് പറയുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കെഎം ബഷീറിന്റെ ഫോണ്‍ ഇതുവരെ പോലീസ് കണ്ടെടുക്കാത്തതും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാത്തതും പോലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിക്കുന്നു.


ജോര്‍ജ് ജോസഫ് പറയുന്നതിങ്ങനെ:

'തനിക്ക് തിരുവനന്തപുരം നഗരത്തിലെ ഓരോ കോണും കാണാപാഠമാണ്. അതുകൊണ്ടുതന്നെ, തന്റെ ശ്രദ്ധയില്‍പ്പെട്ട രണ്ട് കാര്യങ്ങളാണ് പറയുന്നത്. തിരുവനന്തപുരത്തെ കവടിയാര്‍ മുതല്‍ വെള്ളയമ്ബലം വരെ കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ആണ് ദൂരം. വെള്ളയമ്ബലം മുതല്‍ അപകടം ഉണ്ടായ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ മുന്‍വശം വരെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരവും. ഈ സംഭവത്തെ കുറിച്ച് വഫ വിവരിച്ചപ്പോഴും വെങ്കിട്ടരാമന്റെ സ്‌റ്റേറ്റ്‌മെന്റ് വന്നപ്പോഴും പോലീസ് വിവരിച്ചപ്പോഴും തുടക്കം മുതല്‍ രണ്ട് കാര്യങ്ങളില്‍ സംശയം തോന്നി. ഒന്ന് വഫയെ വിളിച്ച് കാറില്‍ കയറിയപ്പോള്‍ കഫേ കോഫി ഡെയുടെ അവിടെ വന്നപ്പോള്‍ പെട്ടെന്ന് വെങ്കിട്ടറാമന്‍ അവളെ സീറ്റില്‍ നിന്ന് മാറ്റിയിരുത്തിയിട്ട് പുറകില്‍ കൂടി വന്ന് കയറി പിന്നെ വണ്ടി അതിഗംഭീരമായൊരു സ്പീഡില്‍ പോകുകയാണ് എന്നാണ് പറഞ്ഞത്.
എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയത് എന്ന് എനിക്ക് സംശയം തോന്നി.

വെള്ളയമ്ബലത്ത് നിന്ന് ഏകദേശം 140 കിലോമീറ്റര്‍ സ്പീഡില്‍ പോയെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപാര്‍മെന്റ് പറയുന്നുണ്ട്. കവടിയാര്‍ മുതല്‍ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ അടുത്ത് വരെ 11 സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും അതൊന്നും പോലീപാലീസിന് കിട്ടിയില്ല എന്നുള്ളത് മറ്റൊരു കാര്യം. അതെല്ലാം പോലീസിന്റെ ഒരു പരാജയമായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്.

അപകടം ഉണ്ടായ സ്ഥലം ഞാന്‍ സന്ദര്‍ശിച്ചു. ഈ വാഹനത്തിന്റെ വലതുവശത്താണ് ഏറ്റവും കൂടുതല്‍ ഡാമേജ് വന്നിരിക്കുന്നത്.

വെള്ളയമ്ബലത്ത് നിന്ന് ഈ വാഹനം ഓടിച്ചുവരുന്നത് കണ്ട രണ്ട് ഓട്ടോറിക്ഷക്കാര്‍ അവര്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒതുക്കിയെന്നും പബ്ലിക് ഓഫീസിന് മുന്നില്‍ ഈ കാര്‍ വന്നപ്പോള്‍ അവിടെ ഒതുക്കി നിര്‍ത്തിയിരിക്കുന്ന ബഷീറിനെ ഇടിക്കുന്നുവെന്നാണ് പറഞ്ഞത്.

റീകണ്‍സ്ട്രക്ഷന്‍ തിയറി വെച്ച് നോക്കുമ്‌ബോള്‍ ഈ വാഹനത്തിന്റെ ഇടത് വശവും അവിടെ നിന്ന മരത്തിന്റെ സൈഡിലൂടെ ഉരഞ്ഞേ പോയിട്ടുള്ളൂ. ഇടിച്ചല്ല പോയിരിക്കുന്നത്.

അതിന് ശേഷം 15 മീറ്റര്‍ മുന്നില്‍ നില്‍ക്കുന്ന ഇരുമ്ബ് തൂണ്‍ അത് വാഹനത്തിന്റെ നടുക്ക് ഇടിച്ചിട്ട് അത് തെറിച്ചുപോയിരിക്കുകയാണ്. അത്രയും വലിയ ഇടിയാണ്. അതിന് ശേഷം വണ്ടി ഇടിച്ച് നില്‍ക്കുന്നത് അടുത്ത മരത്തിന്റെ മേലെയാണ്. എങ്ങനെയാണ് ഇങ്ങനെയൊരു അപകട സീന്‍ വന്നതെന്ന് ഞാന്‍ ആലോചിച്ചു. കാരണം വഫയുടെ സ്‌റ്റേറ്റ്‌മെന്റ് പ്രകാരം വണ്ടി ഇടതുവശത്തേക്ക് ഭയങ്കരമായി വെട്ടിച്ചാണ് വണ്ടി ഇടിച്ച് നിന്നതെന്ന് പറയുന്നുണ്ട്. ബ്രേക്ക് അപ്ലൈ ചെയ്തിട്ട് കിട്ടിയില്ല എന്നും പറയുന്നു. അത് സംശയാസ്പദമായ ഒരു മൊഴിയാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ മൊഴിയും മനപൂര്‍വം കാല്‍ക്കുലേറ്റ് ചെയ്ത് പറഞ്ഞതാണ്. വേറൊരു മണം എന്ന് പറയുന്നുണ്ടെങ്കില്‍ അത് കഞ്ചാവോ ഡ്രഗോ ആണെന്ന് തന്നെ ഞാന്‍ കരുതുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം വെള്ളയമ്ബലം മുതല്‍ ശാസ്തമംഗലം വരെ എവിടെയോ ആണ് സിറാജിന്റെ ഓഫീസ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. പാളയം ജൂബിലി ഹോസ്പിറ്റലിന്റെ മുന്‍പിലാണ് സിറാജിന്റെ ഓഫീസ് എന്ന് അന്വേഷിച്ച പലരും പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ മനസിലായത് രണ്ട് മാസമായി കവടിയാര്‍ ജങ്ഷനില്‍ ആണ് സിറാജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

ബഷീര്‍ കൊല്ലത്ത് പോയി മടങ്ങിവരുന്ന വഴി രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബൈക്ക് എടുത്തുകൊണ്ട് നേരെ ഓഫീസിലേക്ക് പോയി. അദ്ദേഹം കവടിയാറില്‍ അര മണിക്കൂറോളം നേരം നിന്നു. അവിടെ നിന്നാല്‍ ജങ്ഷനും ഈ സ്ഥലങ്ങളും കാണാം. കവടിയാറിലെ വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്‍പില്‍ നിന്നാണ് വെങ്കിട്ടറാമനെ കാറില്‍ കയറ്റിയതെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ബഷീര്‍ അത് കണ്ടിരിക്കും. കണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒന്നുകില്‍ ഫോട്ടോ എടുക്കും. അല്ലെങ്കില്‍ വണ്ടിയുടെ നമ്ബര്‍ നോട്ട് ചെയ്യും. തീര്‍ച്ചയായും അത് ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ഇദ്ദേഹം അത് എടുത്ത ശേഷം മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് ചെയ്‌സ് ചെയ്തതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ ചെയ്‌സ് ചെയ്തതാണെന്നതിന് തെളിവ് കിട്ടണമെങ്കില്‍ ആ മൊബൈല്‍ ഫോണ്‍ കിട്ടണം. അതിനകത്ത് എന്തെങ്കിലും ഫോട്ടോ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തണം. എന്നാല്‍ അപകട സ്ഥലത്ത് നിന്ന് ആ ഫോണ്‍ നഷ്ടമായിരിക്കുന്നു.'

ബഷീറിന്റെ സ്മാര്‍ട്‌ഫോണ്‍ പോലീസ് കണ്ടെടുക്കാത്തതും വലിയ വീഴ്ചയാണെന്നും അത് കണ്ടെത്തിയാല്‍ ചിലപ്പോള്‍ കഥമാറുമെന്നും ജോര്‍ജ് ജോസഫ് പറയുന്നു. അപകടം നടന്ന ശേഷം ഒരു പോലീസുകാരന്‍ 1 :56 ന് ഈ നമ്ബറിലേക്ക് വിളിച്ചുവെന്നും ഫോണ്‍ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. പിന്നീട് സ്വിച്ച് ഓണ്‍ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഇത് തെളിവ് നശിപ്പിക്കാനുള്ള പദ്ധതിയായാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്  (1 hour ago)

പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല ..  (2 hours ago)

''ഗാത്ത് വിചാരിച്ചതിനേക്കാൾ മനോഹരം'' വിശുദ്ധ ബൈബിളിലെ ഗോലിയാത്തിന്റെ ജന്മ സ്ഥലം കണ്ടെത്തി ഗവേഷകർ  (2 hours ago)

ടൊവിനോയും മംമ്തയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിനായി ടോവിനോ തിരുവന്തപുരത്ത്  (2 hours ago)

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍  (2 hours ago)

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...  (2 hours ago)

'ഗോ ബാക്ക് മോദി '' അമേരിക്കയിൽ കശ്മീർ വിഷയത്തിൽ മോദിക്കെതിരെ പ്രതിഷേധം; ഗുരുതര ആരോപണങ്ങളുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍  (2 hours ago)

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷനില്‍ വൃദ്ധൻ മരിച്ച നിലയില്‍; മറ്റൊരാള്‍ അബോധാവസ്ഥയില്‍  (2 hours ago)

സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (2 hours ago)

വേണ്ട വേണ്ടെന്ന് പല തവണ പറഞ്ഞതാ... പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിപ്പിക്കാന്‍ പോകണം അല്ലാതെ പണിയെടുത്താല്‍ പണി പോകും; മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകന് ജോലി നഷ്ടമായി  (2 hours ago)

വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്; തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്  (2 hours ago)

കൈകോർത്തനിലയിൽ പുരാതന അസ്ഥിക്കൂടങ്ങൾ; പുരുഷന്മാരുടേതെന്ന് കണ്ടെത്തൽ  (3 hours ago)

നടൻ നാഗാര്‍ജുനയുടെ കൃഷിത്തോട്ടത്തിൽ മാസങ്ങൾ പഴക്കമുള്ള പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ തോട്ടത്തിൽ നിന്ന് മൃതദേഹം  (3 hours ago)

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം  (3 hours ago)

നാല് ക്രിമിനൽ കേസുകൾക്ക് ഉടമ; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നേറ്റ് മൂന്നരകോടി തട്ടിയെടുത്തു; പാലാ ഉപതിരഞ്ഞെടുപ്പിലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെത  (3 hours ago)

Malayali Vartha Recommends