Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന സംരക്ഷണ സമിതിയുടെ സ്ഥിരം സംഘടനാ സംവിധാന സമിതി സെക്രട്ടറി പദം സ്വീകരിച്ച ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന് എതിരെ സഭാ നേതൃത്വത്തിലും വിശ്വാസികള്‍ക്കിടയിലും അമര്‍ഷവും പ്രതിഷേധവും

09 OCTOBER 2019 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

സഭയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നവോത്ഥാന സംരക്ഷണ സമിതിയുടെ സ്ഥിരം സംഘടനാ സംവിധാന സമിതിയുടെ സെക്രട്ടറി പദം സ്വീകരിച്ച ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന് എതിരെ സഭാ നേതൃത്വത്തിലും വിശ്വാസികള്‍ക്കിടയിലും അമര്‍ഷവും പ്രതിഷേധവും ശക്തമാകുന്നു. സഭാ ഭരണവും സന്യാസിനീ സമൂഹത്തിന്റെയും വിശ്വാസികളുടെയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട ഭദ്രാസന മെത്രാപ്പോലീത്ത രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സഭാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെയും വിശ്വാസികളുടെയും മുന്നറിയിപ്പ്.

മലങ്കര സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളുടെയും ഭരണാധികാരം 1934 ലെ സഭാഭരണഘടന അനുസരിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കിയ 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ രണ്ടുവര്‍ഷമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വിധി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വിജയിച്ച ശേഷം പാലംവലിച്ചു. പലതവണ കോടതി ഇടപെട്ടിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അതിനാല്‍ വിശ്വാസികള്‍ക്ക് സര്‍ക്കാരിനെതിരെ തിരിഞ്ഞ് നില്‍ക്കുകയാണ്. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കാന്‍ മെത്രാപ്പോലീത്ത സര്‍ക്കാരിന്റെ ഔദാര്യമെന്നോണം കിട്ടിയ സമിതി സെക്രട്ടറിപദം സ്വീകരിച്ചതെന്ന് തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു.

തിരുവനന്തപുരം ഭദ്രാസനത്തിന്റെ പരിധിയില്‍ വരുന്ന വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മെത്രാപ്പോലീത്തയെ നവോത്ഥാന സംരക്ഷണ സമിതിയുടെ സെക്രട്ടറിമാരില്‍ ഒരാളായി സര്‍ക്കാര്‍ നിയോഗിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. വട്ടിയൂര്‍ക്കാവിന്റെ പരിധിയില്‍ സെന്റ് ജോര്‍ജ് കത്തീഡ്രല്‍, പേരൂര്‍ക്കട മാര്‍ ഗ്രിഗോറിയോസ്, കുമാരപുരം സെന്റ് തോമസ്, നാലാഞ്ചിറ സെന്റ് മേരീസ്, വട്ടിയൂര്‍ക്കാവ് സെന്റ് പീറ്റര്‍, സെന്റ് പോള്‍സ്, നന്തന്‍കോട് സെന്റ് ഗ്രിഗോറിയോസ്, കവടിയാര്‍ മാര്‍ അപ്രേം എന്നീ പള്ളികള്‍ക്കു കീഴിലായി 2800 ലധികം ഓര്‍ത്തഡോക്‌സ് ഭവനങ്ങളുണ്ട്. ഒരു വീട്ടില്‍ നിന്ന് നാലു വോട്ട് എന്ന തോതില്‍ കണക്കാക്കിയാല്‍പ്പോലും വട്ടിയൂര്‍ക്കാവില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ എണ്ണം 11,000 ത്തിലധികമാണ്. ഇതിനു പുറമെ ഇടവകാംഗങ്ങളല്ലാത്ത സഭാവിശ്വാസികളും.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതിവിധി വന്നിട്ട് അതു നടപ്പാക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരുന്ന മെത്രാപ്പോലീത്ത ഇപ്പോള്‍ സര്‍ക്കാരിന്റെ ഔദാര്യം ഏറ്റെടുത്തത് ശരിയായില്ല. മാത്രമല്ല, സഭയ്ക്കു കീഴിലെ സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ ചികിത്സയ്ക്കു പോലും വഴി കാണാതെ മറ്റുള്ളവരുടെ കാരുണ്യത്തിനു കേഴുമ്പോഴാണ്, ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട മെത്രാപ്പോലീത്തയുടെ രാഷ്ട്രീയക്കളിയെന്നതും രൂക്ഷമായ എതിര്‍പ്പിന് വഴിയൊരുക്കുന്നതാണ്. സംസ്ഥാനത്ത് മാറിമാറി ഭരണത്തിലെത്തുന്ന എല്‍.ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ യാതൊരു നിലപാടും ഇതേവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട ഇടതുമുന്നണിയുടെ അവസ്ഥ ഈ ഉപതിരഞ്ഞെടുപ്പില്‍ കുറേക്കൂടി പരിതാപകരമാകുമെന്നാണ് കരുതുന്നതെന്നും പ്രയര്‍ഗ്രൂപ്പ് ആരോപിക്കുന്നു. സഭയ്ക്ക് അനുകൂലനിലപാട് സ്വീകരിക്കാത്ത വിശ്വാസി സമൂഹം വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായി പ്രതികരിക്കുമെന്നും തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (7 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (18 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (35 minutes ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (54 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (1 hour ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (2 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (3 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (3 hours ago)

Malayali Vartha Recommends