കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി... ഇന്ന് പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ കോട്ടയത്ത് എത്തിച്ചു... ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സൂചന.... ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് പി.ടി. സക്കറിയാസ് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും
കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് റോജോ എത്തിയത്. ഇന്ന് പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ കോട്ടയത്ത് എത്തിച്ചു. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ റോജോ ഹാജരാകുമെന്നാണ് അറിയുന്നത്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് പി.ടി. സക്കറിയാസ് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. ഇവരോട് ഇന്ന് എസ്പി ഓഫീസിലെത്താന്‍ നി ര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് അന്വേഷണസംഘം കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തി നിര്‍ദേശം നല്‍കിയത്. ഇരുവര്‍ക്കുമെതിരേ ചില വിവരങ്ങള്‍ ജോളി നല്‍കിയിട്ടുണ്ട്. കൊലപാതകം ഷാജുവിന് അറിയാമെന്നും പിതാവ് സക്കറിയാസ് പലകാര്യങ്ങളിലും തന്നെ പിന്തുണച്ചിരുന്നുവെന്നുമാണ് ജോളിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha