Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മൻ ചാണ്ടി കേരളത്തിലേക്ക് കെ വി തോമസ് ഡൽഹിയിലേക്കും; ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും; പകരം കെ വി തോമസിനെ പരിഗണിക്കും; ഉമ്മൻചാണ്ടിയെ കേരളത്തിൽ സജീവമാക്കാൻ ഹൈക്കമാന്റിന്റെ തീരുമാനം

29 OCTOBER 2019 12:40 PM IST
മലയാളി വാര്‍ത്ത

ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും. പകരം കെ വി തോമസിനെ പരിഗണിക്കും. ഉമ്മൻചാണ്ടിയെ കേരളത്തിൽ സജീവമാക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.

ആറ് മണ്ഡലങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞടുപ്പിൽ 3 സീറ്റ് ഇടതു മുന്നണി നേടിയ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകലുകയാണെന്ന സംശയത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം . പാലാ, വട്ടിയൂർക്കാവ്,കോന്നി മണ്ഡലങ്ങളിലെ തോൽവി കോൺഗ്രസിനെ സംബന്ധിച്ചടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു. പാലാ കേരള കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു. അവിടെ ക്രൈസ്തവ വോട്ടുകളാണ് ഇടത്തേക്ക് മറിഞ്ഞത്. അത് കേരള കോൺഗ്രസുകൾ തമ്മിലുള്ള കലഹം കൊണ്ടാണെന്ന് ഹൈകമാന്റ് കരുതുന്നില്ല. ന്യൂനപക്ഷങ്ങൾ ഇടത്തേക്ക് ചായുന്നു എന്ന ചിന്ത ഹൈക്കമാന്റിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കെവി തോമസിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയേറിയിരിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് പകരം അദ്ദേഹത്തെ പരിഗണിക്കാൻ തീരുമാനിച്ചത് ഡെൽഹിയിൽ നടന്ന കൂട്ടായ ചർച്ചകൾക്ക് ശേഷമാണ്. പാർട്ടിയിൽ തനിക്ക് മാന്യമായ ചുമതല നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെവി തോമസും പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്താണ് കെവി തോമസിനെ അനുനയിപ്പിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനമായിരുന്നു ലക്ഷ്യമെങ്കിലും ഉമ്മൻചാണ്ടി വിഭാഗം ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകിയതായാണ് വിവരം. എംഐ ഷാനവാസിന്റെ വർക്കിംഗ് പ്രസിഡന്റ് പദവി ഒഴിവുണ്ടെങ്കിലും കെവി തോമസ് താൽപര്യം കാണിച്ചിട്ടില്ല. തന്നേക്കാൾ ജൂനിയറായ മുല്ലപ്പള്ളി രാമചന്ദ്രന് താഴെയൊരു പദവി അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് സൂചന.

എഐസിസി ജനറൽ സെക്രട്ടറി പദവിയിലുള്ള ഉമ്മൻചാണ്ടിയെ തിരികെ കേരളത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഹൈകമാന്റിന്റെ നീക്കത്തോട് കേരള നേതാക്കൾക്ക് പൂർണ യോജിപ്പില്ല. പാർട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന വിധം പ്രതിപക്ഷത്തെ നയിക്കാൻ ചെന്നിത്തലയുടെ നേത്യത്വത്തിലുള്ള കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റിനുള്ളത്. കെവി തോമസിന കേന്ദ്രത്തിലേക്ക് മാറ്റി മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നൽകാനും ഹൈക്കമാന്റ് ആലോചിക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ താത്പര്യവും കേരളത്തിൽ തുടരുക എന്നതാണ്. 2021 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെങ്കിൽ താൻ കേരളത്തിൽ തുടരണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നു. ഇക്കാര്യം ഹൈകമാന്റുമായി ഉമ്മൻചാണ്ടി കൂടിയാലോചിച്ചെങ്കിലും അവർ ആദ്യം അനുവദിച്ചില്ല. പകരം ഉമ്മൻചാണ്ടിയുടെ ആവശ്യത്തെ കുറിച്ച് ഹൈക്കമാന്റ് നേരിട്ട് അന്വേഷിച്ചു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വന്നാൽ മുസ്ലീം ലീഗും കേരള കോൺഗ്രസും പൂർണമായും യോജിക്കുമെന്നും ഹൈക്കമാന്റ് മനസിലാക്കി. ഇപ്പോൾ മുന്നണിയിൽ നിന്നകന്ന ക്രൈസ്തവ,മുസ്ലീം സഹോദരങ്ങളെ കോൺഗ്രസിലേക്ക് ആകർഷിക്കാമെന്നും ഹൈക്കമാന്റ് കരുതുന്നു. ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസിനെ 2021ൽ വോട്ടർമാർ അവഗണിക്കുമോ എന്ന ഭയം ഹൈക്കമാന്റിൽ ശക്തമാണ്. തീരെ ജനപ്രീതിയില്ലാത്ത പിണറായി സർക്കാരിന് 3 സീറ്റുകളിൽ ജയിക്കാനായത് ചെറിയ കാര്യല്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.

ക്രൈസ്തവരും മുസ്ലീങ്ങളും മുമ്പില്ലാത്ത വിധം ഇടതുപക്ഷത്തേക്ക് ചായുന്നതിന്റെ ഞ്ഞെട്ടൽ കോൺഗ്രസ് നേതൃത്വത്തിന് മാറിയിട്ടില്ല. അതിനെ പ്രതിരോധിക്കാനാണ് ശ്രമം. ഹൈന്ദവ വോട്ടുകൾ ബി ജെ പിയിലേക്ക് ചായുമ്പോൾ എൻ എസ് എസിന്റെ പിന്തുണയിൽ അർത്ഥമില്ലെന്നും കോൺഗ്രസ് കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (15 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (27 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (44 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (45 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (46 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (48 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends