Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒതുക്കിത്തിര്‍ക്കില്ല... മഞ്ജു വാര്യരുടെ പരാതിയിന്‍മേല്‍ ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ പോലീസ് തീരുമാനം; മഞ്ജുവിന്റെ പരാതിയിന്‍മേല്‍ അന്വേഷണം കടുപ്പിക്കുന്നു

29 OCTOBER 2019 02:07 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം കടുപ്പിച്ച് പോലീസ്. ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് പോലീസ് തീരുമാനം. ഇന്ന് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ഡിസിആര്‍ബി. അംഗം മരിച്ചതിനെ തുടര്‍ന്ന് ഇത് മാറ്റി വയ്ക്കുകയായിരുന്നു. നേരിട്ട് എത്തിയാണ് മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ചാണ് താരം ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിനു പുറമെ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്

ശ്രീകുമാര്‍ മേനോന് എതിരായ പരാതിയില്‍ മഞ്ജു വാരിയരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജു വാരിയര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തൃശൂര്‍ സി ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത് .

ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയര്‍ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറയുന്നു.

പരാതിക്കു മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നു ഫെയ്‌സ്ബുക് പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ ഉന്നയിച്ചത്.

അതിനിടെ വിഷയത്തില്‍ ജനപക്ഷം നേതാവ് പി. സി ജോര്‍ജും ഇടപെട്ടിരുന്നു. ശ്രീകുമാര്‍ മേനോന്‍ വമ്പന്‍ ഫ്രോഡാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. അയാളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേരത്തേ താന്‍ പറഞ്ഞതാണെന്നും പി .സി ജോര്‍ജ് പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും നടി മഞ്ജു വാര്യര്‍ പരാതി ഉന്നയിച്ചതിന്പിന്നാലെയാണ് പി. സി ജോര്‍ജ്, ശ്രീകുമാര്‍ മേനോനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇതിനു മുന്‍പും ശ്രീകുമാര്‍ മോനോനനെതിരെ പി.സി. ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്റെ പങ്ക് അന്വേഷിക്കണമെന്നും ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാര്‍ മേനോനാണെന്നും പി. സി ജോര്‍ജ് പറഞ്ഞിരുന്നു. ആട്, മാഞ്ചിയം കേസുകളില്‍ പങ്കുള്ളയാളാണ് ശ്രീകുമാര്‍ മേനോനെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (19 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (31 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (48 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (49 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (50 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (52 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends