കോഴിക്കാലിലെ വാള്‍ തട്ടി കോഴിയങ്കം പിടികൂടാനെത്തിയ പോലീസുകാരന് പരുക്ക്

മഞ്ചേരിയ്ക്കടുത്ത് വോര്‍ക്കാടി മജീര്‍പള്ളം ധര്‍മനഗറില്‍ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസുകാരനു അങ്കക്കോഴിയുടെ കാലിലെ വാള്‍ കൊണ്ടു മുറിവേറ്റു.
കണ്ണൂര്‍ കെഎപി ബറ്റാലിയനിലെ പൊലീസുകാരന്‍ ഉദിനൂര്‍ നടക്കാവിലെ കെ.പി.സനന്‍ നാരായണ (33)നാണ് പരിക്കേറ്റത്. ഞരമ്പ് മുറിഞ്ഞു സാരമായ പരുക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എസ്‌ഐ എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ 6 പൊലീസുകാരാണ് കോഴിക്കെട്ട് നടക്കുന്നുവെന്ന വിവരം അറിഞ്ഞ് എത്തിയത്.
ഇവരെകണ്ട് കെട്ട് സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 7 പേരെ പിടികൂടി. അപ്പോഴാണ് കളത്തിലുണ്ടായിരുന്ന ഒരു കോഴി പറക്കുന്നതിനിടെ കയറി പിടിക്കവേ വാള്‍ തട്ടിയത്.
കൈപ്പത്തി മുതല്‍ കൈ മുട്ടു വരെ മുറിഞ്ഞു. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് സാരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha



























