ആനയുടെ മുന്‍പില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

വള്ളക്കടവ് തുണ്ടിയില്‍ ജേക്കബ്, മകള്‍ മഞ്ജു, ഭര്‍ത്താവ് മണര്‍കാട് തുരുത്തിയില്‍ സുനില്‍ ഇവരുടെ 2 മക്കള്‍ എന്നിവര്‍ കോട്ടയത്തെ ആശുപത്രിയിലേക്ക് പോകുവാനായാണ് പുലര്‍ച്ചെ നാലരയ്ക്ക് യാത്ര തിരിച്ചത്. വീട്ടില്‍ നിന്ന് പുറപ്പെട്ട് അല്‍പം ദൂരം പിന്നിട്ടപ്പോഴാണ് വള്ളക്കടവ് ചപ്പാത്തിനു സമീപമുള്ള വലിയ വളവില്‍ ആനയുടെ മുന്‍പില്‍ അകപ്പെട്ടത്. ആനയെക്കണ്ട് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ റോഡരികിലെ വേലിയില്‍ ഇടിച്ചുനില്‍ക്കുകയും ചെയ്തു.
ആന കാറിന് നേരെ വരുന്നത് കണ്ടതോടെ ഭയന്ന് നിശ്ശബ്ദരായ യാത്രക്കാര്‍ കാറിനുള്ളില്‍ തലതാഴ്ത്തിയിരുന്നു. കാറിന് സമീപത്തെത്തിയ ആന 2 മിനിറ്റോളം നേരം കാറിനടുത്ത് തന്നെ നിന്നു. പിന്നീട് അടുത്ത കൃഷിയിടത്തിലേക്ക് ഇറങ്ങി. ഈ സമയം 5 ആനകള്‍ അവിടെ പറമ്പിലെ കൃഷികള്‍ ചവിട്ടിമെതിച്ചു. പിന്നീട് പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാരുടെ സഹായത്തോടെ സുനിലിന്റെ കാര്‍ ഓടയില്‍ നിന്ന് റോഡിലേക്ക് ഉയര്‍ത്തി.
അഡ്വ. ലിബു പാലമ്പറമ്പില്‍, ജിജി നരിപ്പാറ എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഏലം, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. നേരം പുലര്‍ന്നതോടെ പെരിയാര്‍ നദിയിലൂടെ കാട്ടിലേക്ക് ആനകള്‍ മടങ്ങി.കൃഷിയിടങ്ങളില്‍ ആന എത്തിയ സംഭവങ്ങള്‍ മുന്‍പും വള്ളക്കടവ് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനവാസ മേഖലയില്‍ റോഡില്‍ എത്തുന്നത് ഇതാദ്യമാണ്.
https://www.facebook.com/Malayalivartha



























