Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വാളയാറെന്ന് കേട്ടപ്പോൾ പിണറായി ഉറഞ്ഞുതുള്ളി, മറുപടി പറഞ്ഞതോ തണ്ടർബോൾട്ട്; സർക്കാർ പ്രതിസന്ധിയിലാവുകയോ നിയമസഭ ആരംഭിക്കുകയോ ചെയ്താൽ മാവോയിസ്റ്റുകളെ കൊല്ലുമോ?;ഇതാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് യു ഡി എഫിനൊപ്പം സി പി ഐയും പറയുന്നു

29 OCTOBER 2019 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

സർക്കാർ പ്രതിസന്ധിയിലാവുകയോ നിയമസഭ ആരംഭിക്കുകയോ ചെയ്താൽ മാവോയിസ്റ്റുകളെ കൊല്ലുമോ? ഇതാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് യു ഡി എഫിനൊപ്പം സി പി ഐയും പറയുന്നു.

അട്ടപ്പാടിയിലെ ഉൾവനത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കു പിന്നിൽ വാളയാർ പെൺകുട്ടിയും നിയമസഭയിലെ ആരോപണങ്ങളുമാണെന്ന രഹസ്യമായ അക്ഷേപത്തിന് ജീവന്‍വയ്പ്പിക്കുന്നതാണ് ഇന്നലെ അട്ടപ്പാടിയിലുണ്ടായ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. കാട്ടിലേക്ക് കടന്നുകയറിയ തണ്ടര്‍ബോള്‍ട്ട് സേന വെടിവച്ചു കൊന്നത് സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകളെയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. മുമ്പ് ഇടതുപക്ഷത്തെയും ഇത്തരത്തിലാണ് അന്നത്തെ സർക്കാരുകൾ നേരിട്ടിരുന്നത്.

രാഷ്ട്രീയത്തില്‍ എന്തെങ്കിലും മൂടിവയ്ക്കാനുള്ള കാലത്തെല്ലാം ഇത്തരം മാവോയിസ്റ്റ് വേട്ട പതിവുള്ളതാണെന്ന് സാമൂഹ്യ വിമർശകർ പറയുന്നു. അതിന് സര്‍ക്കാര്‍ ഭേദമില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ പി.എ. ഷൈനയെയും കോയമ്പത്തൂര്‍ പൊലീസ് പിടികൂടിയതും, ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതും. വയനാട് വൈത്തിരി വനമേഖലയിലെ റിസോര്‍ട്ടിലുണ്ടായ തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ മാവോ നേതാവ് സി.പി. ജലില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ മാര്‍ച്ച് ആറിനു രാത്രി.

ജലീലിന്റെ സഹോദരന്മാരായ സി.പി. ജിഷാദും സി.പി. റഷീദും ആരോപിക്കുന്നതു പോലെ, അതൊരു വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നെന്നു വെളിപ്പെടുത്തുന്നതാണ് ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടു വെടിയുണ്ടകള്‍ തറച്ചിരുന്നത് ജലീലിന്റെ തലയുടെ പിന്‍ഭാഗത്ത്. ഒരെണ്ണം ചുമലില്‍. തൊട്ടടുത്തു നിന്നുള്ളതായിരുന്നു വെടിയുതിര്‍ക്കല്‍. പ്രത്യാക്രമണത്തിനിടെ വെടിയേറ്റാണ് ജലീല്‍ മരിച്ചതെന്ന വാദം പൂർണമായും തെറ്റാണെന്ന് സംസ്ഥാനം ഏറ്റുപറയുന്നു.

അട്ടപ്പാടി മേലെ മഞ്ചക്കണ്ടി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം മാറി ഉള്‍ക്കാട്ടില്‍ പകല്‍ സമയത്തായിരുന്നു ഇന്നലത്തെ വെടിവയ്പ്. തമിഴ്‌നാട് വനത്തിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിലായിരുന്നു അഞ്ചംഗ സംഘം. കേരളത്തില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മാവോയിസ്റ്റ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ സംസ്ഥാന സര്‍ക്കാരിന് രഹസ്യവിവരം നല്‍കിയിരുന്നു. അന്നു മുതല്‍ സായുധ സേനയുടെ കണ്ണ് ഈ ജില്ലകളിലെ വനമേഖലയിലുണ്ട്. ചെറിയ തോതിലുള്ള വേട്ടകളും തുടങ്ങിയിരുന്നു. അതിനിടെയാണ് ഇന്നലെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലെന്നാണ് പൊലീസ് പറയുന്നത്.

യാതൊരു പ്രകോപനവുമുണ്ടായിട്ടല്ല അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സര്‍ക്കാരിന് പ്രതികൂലമായ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലവിലുള്ളത് . പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡിപ്പിച്ച സംഭവം പൊലീസ് ഒതുക്കിത്തീര്‍ത്തെന്ന ആക്ഷേപമാണ്. പൊലീസിന്റെ നിരുത്തരവാദപരമായ നടപടികളെക്കുറിച്ച് വേറെയും നിരവധി ആക്ഷേപങ്ങളുണ്ട്. പൊലീസിന്റെ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ ഇത്തരം നാടകങ്ങൾ പതിവുള്ളതാണ് .

സി പി ഐ മാത്രമാണ് അട്ടപ്പാടി സംഭവത്തിൽ ആശങ്ക അറിയിച്ചിട്ടുള്ളത്. അത് കാനത്തിന്റെ കൃപയാണെന്ന് വേണമെങ്കിൽ പറയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (20 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (23 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (33 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (38 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (39 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (53 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (56 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (59 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

Malayali Vartha Recommends