നൂറു കോടി രൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി കോട്ടക്കലില്‍ പിടിയില്‍. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണന്‍ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയില്‍ ഫര്‍ണ്ണിച്ചര്‍ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വര്‍ഷം മുന്‍പാണ് സംഭവം. ലോണ്‍ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കി.1,19,5000 കോടി രൂപ നല്‍കിയെങ്കിലും തുടര്‍ നടപടികളായില്ല.
ഇതോടെയാണ് ഉടമ പരാതി നല്കിയത്. തമിഴ്‌നാട്ടില്‍ സമാനമായ മറ്റൊരു കേസില്‍ പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.തുടര്‍ന്ന് പൊലീസ്‌കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ ലഭിച്ച പ്രതി മുത്തു കൃഷ്ണനെ സ്ഥാപനത്തില്‍ തെളിവെടുപ്പിനെത്തിച്ചു.കേസില്‍ കുടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് എസ്.ഐ അറിയിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























