മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകളും സുഖസുഷുപ്തിയിലാണ്; സര്‍ക്കാരിനെതിരെ ജയശങ്കര്‍

അട്ടപ്പാടി താവളം മഞ്ചക്കണ്ടി ഊരിനുസമീപം തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു വനിതയുൾപ്പെടെ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. കർണാടക സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ എ.എസ്. സുരേഷ്, കാർത്തി എന്നിവരാണു മരിച്ചതെന്നാണു വിവരം. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കര്‍ രംഗത്ത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ആറായി. അവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതില്‍ തെലങ്കാന, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ക്കുളള മേല്‍ക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്ബര്‍ 1 ആയെന്ന് ജയശങ്കര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം. മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകളും സുഖസുഷുപ്തിയിലാണെന്നും വിപ്ലവം പൊലീസിന്റെ തോക്കിന്‍ കുഴലിലൂടെയാണെന്നും ജയശങ്കര്‍ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അട്ടപ്പാടിയ്ക്കടുത്ത് ഉള്‍ക്കാട്ടില്‍ പോലീസുമായുളള 'ഏറ്റുമുട്ടലില്‍' മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ആറായി. അവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതില്‍ തെലങ്കാന, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ക്കുളള മേല്‍ക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്ബര്‍ 1 ആയി. മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകളും സുഖസുഷുപ്തിയിലാണ്. #വിപ്ലവം പോലീസിന്റെ തോക്കിന്‍ കുഴലിലൂടെ.
ഇന്നലെ ഉച്ചയോടെയാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മാവോയിസ്റ്റ് സംഘടനയില്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളം പ്രവര്‍ത്തകരാണ് ഇവരെന്നു കരുതപ്പെടുന്നു. വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിനൊപ്പം പ്രവര്‍ത്തിച്ചയാളും ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അട്ടപ്പാടി മേഖലയില്‍ സുപരിചിതനായ മണിവാസകന്‍ ആണ് ഒരാള്‍.
എന്നാൽ, മരിച്ചവരിലൊരാൾ സുരേഷല്ലെന്നും തമിഴ്നാട്ടുകാരനായ ടി.എൻ. അരവിന്ദ് എന്നയാളാണെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട് പോലീസ് ഒന്നുമുതൽ അഞ്ചുവരെ ലക്ഷംരൂപ തലയ്ക്കു വിലയിട്ടവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരുടെ സംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണു സൂചന.
https://www.facebook.com/Malayalivartha



























