Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ബിനീഷിന്റെ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ - സന്ദീപ് സേനന്‍, ബിനീഷ്, തൊണ്ട ഇടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവു വഴങ്ങില്ല- സജിതാ മഠത്തില്‍

01 NOVEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍. ' ബിനീഷ്, തൊണ്ട ഇടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങള്‍ സ്‌റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തില്‍ പോലും സാധ്യവുമല്ല! നിങ്ങള്‍ പറയുന്നത് കേട്ട് കുട്ടികള്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല! ഇറങ്ങി പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നു'. എന്നാണ് അസജിതാ മഠത്തില്‍ ഫെയിസ്ബുക്കില്‍ പറയുന്നത്.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിന്‍ എന്ന മൂന്നാംകിട നടന്‍ തന്നോട് ചാന്‍സ് ചോദിച്ച് നടക്കുന്നയാളാണ് അയാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്നായിരുന്നു അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ കോളേജ് ഭാരവാഹികളെ അറിയിച്ചത്. അവരിത് ബിനീഷിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ബിനീഷ് വേദിയിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി, അതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചിട്ടുള്ളത്. അവിടെ തന്നെ ജാതി, ജാതിവെറി, നവ ജാതിവാല്‍ പ്രമാണിത്തം മുതലാളിത്ത നാടുവാഴിത്തം എന്നീ മനുഷ്യവിരുദ്ധതകളെ ഒറ്റയെഴുന്നള്ളിപ്പിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞവരെ; കടന്നു വരവ്, കറുത്ത സ്യൂട്ട്, തറയിലിരിപ്പ്, മൈക്കില്ലാതെയുള്ള പ്രസംഗം, അതിനായി തെരഞ്ഞെടുത്ത വാക്കുകള്‍, എന്നിവയിലൂടെ തകര്‍ത്തു തരിപ്പണമാക്കിയ നിങ്ങളാണ് ബിനീഷ് ബാസ്റ്റിന്‍, നവ കേരളത്തിന്റെ അഭിമാനം എന്ന് പ്രശസ്ത സിനിമാ നിരൂപകനായ ജി.പി രാമചന്ദ്രന്‍ ഫെയിസ്ബുക്കില്‍ എഴുതി.

ഇനി പ്രകാശനം ചെയാനിരിക്കുന്ന എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിച്ച് കേരളം ബിനിഷിനോടൊപ്പം നില്‍ക്കണമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു. 'മതമല്ല. മതമല്ല പ്രശ്‌നം... ഞാനും ഒരു മനുഷ്യനാണെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. വിജയ് ഉള്‍പ്പെടെയുള്ള തെന്നിന്ത്യയിലെ വലിയ താരങ്ങളുടെ സിനിമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് ബിനീഷ് ബാസ്റ്റിന്‍. അങ്ങനെയാണ് അദ്ദേഹത്തെ പാലക്കാട് മെഡിക്കല്‍കോളജ് യൂണിയന്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയാണ് അനില്‍രാധാകൃഷ്ണ മേനോന്‍ ഉന്നയിച്ച കാര്യം പറഞ്ഞത്. തന്നെ വ്യക്തിപരമായി അപമാനിച്ചതാണെന്ന് വ്യക്തമായതോടെ ബിനീഷ് ഉദ്ഘാടന വേദിയിലേക്ക് ചെല്ലുകയായിരുന്നു.

പ്രിന്‍സിപ്പലും ചിലരും തടയാന്‍ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന യൂണിയനില്‍ നിന്ന് ഇത്രയും നിരുത്തരവാദപരമായ വീഴ്ചയുണ്ടാവാന്‍ പാടില്ലായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ബിനീഷിനൊപ്പം നിന്നു എന്നത് ഏറെ ശ്രദ്ധേയമായി. സിനിമയില്ലാത്തപ്പോള്‍ ടൈല്‍സിന്റെ ഉള്‍പ്പെടെ പണിക്ക് പോകുന്ന ബിനീഷ് ഏറെ ദുഷ്‌ക്കരമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് സിനിമയിലെത്തിയത്. ബിനീഷിന്റെ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ എന്ന് നിര്‍മാതാവ് സന്ദീപ് സേനന്‍ പറയുന്നു.

അനില്‍ രാധാകൃഷ്ണ മേനോന്റെ നില്പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.
ബിനീഷ്... നിങ്ങള്‍ ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പെന്നും സന്ദീപ് പറയുന്നു.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (11 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends