മഹാ ഭീതി കേരളത്തെ വിട്ടൊഴിയുന്നു ...ഇനി 'മഹ' ഒമാൻ തീരത്തേയ്ക്ക് നീങ്ങും.. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂർണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു

മഹാ ഭീതി കേരളത്തെ വിട്ടൊഴിയുന്നു ...ഇനി 'മഹ' ഒമാൻ തീരത്തേയ്ക്ക് നീങ്ങും.. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂർണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു
ഇപ്പോൾ മംഗളുരു തീരത്ത് നിന്നും 390 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.. ഇന്നലെ ലക്ഷ്വദ്വീപിലെ അമ്‌നിദീവിലാണ് ചുഴലിക്കാറ്റിന്റെ സാനിദ്ധ്യം ഉണ്ടായത്. എന്നാൽ ഇപ്പോൾ ലക്ഷ്വദ്വീപിലെയും ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു
ലക്ഷ്വദ്വീപിൽ 60 കിലോമീറ്റർ വേഗതയിലും കേരളാ തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 40 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പറയുന്നുണ്ട്
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ഉടൻ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നിൽക്കുന്ന തിരുവനന്തപുരത്ത് നിലവിൽ നല്ല വെയിലും കാണാൻ സാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha