പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണത്തിനൊപ്പം മത്സ്യവും മാംസവും; കയ്യോടെ പിടിക്കൂടി ആരോഗ്യ വിഭാഗം

നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശൂരിലെ നഗരത്തിലാണ് സംഭവം. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയുണ്ടായി. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ പരിശോധനനടത്തിയിരുന്നു. പഴകിയ ഭക്ഷണത്തിനൊപ്പം മത്സ്യവും മാംസവും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടുകയുണ്ടായി. നഗരസഭ ആരോഗ്യ വിഭാഗമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
രാവിലെ ആറ് മുതല്‍ നഗരത്തിലെ പ്രധാന ഹോട്ടലുകളിലും സ്ഥാപനങ്ങളിലുമായി പരിശോധിച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഠാണാവിലെ നാഷ്ണല്‍ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നും 50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ 13 കിലോ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എസ്. ബേബി, കെ.ജി. അനില്‍, ജിനി, സനോജ്, രാഗേഷ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
https://www.facebook.com/Malayalivartha
























