Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മുഖ്യന്‍ ഒഴിഞ്ഞുമാറിയോ, വി. മുരളീധരന്‍ തന്നെ താരം; കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു

01 NOVEMBER 2019 04:25 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി ഡി.വി. സദാനന്ദ ഗൗഡ കൂടിക്കാഴ്ച നിശ്ചയിച്ചത്, നാലുദിവസം മുമ്പ് മുഖ്യമന്ത്രി റദ്ദാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചര്‍ച്ചയ്ക്കെത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ തീരുമാനം പുറത്തുവരുമായിരുന്ന നിര്‍ണായക യോഗമാണ് നടക്കാതെ പോയത്.

വിവിധ ഔദ്യോഗിക പരിപാടികളുമായി എത്തിയ കേന്ദ്രമന്ത്രിമാര്‍, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് എന്നിവയുടെ വികസനകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്നലെ ഈ സ്ഥാപനങ്ങളുടെ തലവന്മാരും ഡയറക്ടര്‍മാരുമായി മന്ത്രി ഗൗഡ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം പ്രഖ്യാപിക്കാനായിരുന്നു കേന്ദ്രമന്ത്രിമാരുടെ പദ്ധതി. ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 12 ന് ആസൂത്രണം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്ലാസ്റ്റിക് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ സിപ്പറ്റിന്റെ കേരള ആസ്ഥാന ഉദ്ഘാടനത്തോടൊപ്പം ചര്‍ച്ചയാണ് ഉദ്ദേശിച്ചിരുന്നത്. അത് മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം മാറ്റി. പിന്നീട് ഇന്നലെ ഉദ്ഘാടനവും ചര്‍ച്ചയും നിശ്ചയിച്ചു. എന്നാല്‍ തിങ്കളാഴ്ചയാണ് അസൗകര്യം മുഖ്യമന്ത്രി അറിയിച്ചത്.

ഫാക്ട്, എച്ച്ഐഎല്‍ നിര്‍ണായക ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നാലു ദിവസം മുമ്പ് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമായെന്നും എന്നാല്‍ രണ്ടാമതും ഉദ്ഘാടനം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി ഗൗഡതന്നെ പ്രസംഗത്തില്‍ വിശദീകരിച്ചു. നിയമസഭാ സമ്മേളനമാണ് അസൗകര്യത്തിന് കാരണമായി മുഖ്യമന്ത്രിക്ക് പറയാനുണ്ടാവുക. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്‍പ്പെടെ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി മറുപടി പറയേണ്ടതോ വിശദീകരിക്കേണ്ടതോ ആയ നപടികള്‍ നിയമസഭയില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നത് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ മന്ത്രി ഗൗഡയോടൊപ്പം ഉണ്ടായതാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന വികസന കാര്യത്തില്‍ രാഷ്ട്രീയ-വ്യക്തി പരിഗണനകള്‍ മുന്നില്‍ വരുന്നത് ഗുണകരമല്ലെന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (14 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends