ഗാന്ധി ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയടക്കമുള്ള സാമൂഹിക മൂല്യങ്ങള്‍ കൂടുതല്‍ ജനമനസ്സുകളിലേക്ക് എത്തിക്കണം; ഗാന്ധി ജയന്തിയാഘോഷത്തിനിടെ മുഖ്യമന്ത്രി

മഹാത്‌മാ ഗാന്ധിയുടെ 150ആം ജന്‌മ വാര്‍ഷികത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച നിയമസഭയില്‍ പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഭാഷണം നടത്തി. ഈ ജയന്തിയാഘോഷത്തെ അര്‍ത്ഥപൂര്‍ണമാക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ കൂടുതല്‍ മനസ്സിലാക്കുന്നതിലൂടെ, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയടക്കമുള്ള സാമൂഹികമൂല്യങ്ങള്‍ കൂടുതല്‍ ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിലൂടെ, അവയുടെ സംരക്ഷണത്തിനായി ജീവന്‍പോലും ബലി നല്‍കാന്‍ സന്നദ്ധമാണെന്നു പ്രഖ്യാപിക്കുന്നതിലൂടെ വേണം അദ്ദേഹത്തിൻറെ ഓർമ്മ പുതുക്കേണ്ടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സഭ ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കിയ വേളയിൽ ചോദ്യോത്തരമടക്കമുള്ള നടപടികള്‍ റദ്ദാക്കിയിരുന്നു. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവരും സംസാരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























