ഇത് ഭരണകൂട ഭീകരത; ആരോപണവുമായി സിപിഐ

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരതയാണെന്ന് മഞ്ചക്കണ്ടിയില്‍ സന്ദര്‍ശനം നടത്തിയ സിപിഐ പ്രതിനിധി സംഘം പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ല. നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ്.
ആ സംശയം ശക്തിപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.പ്രസാദും പറയുകയുണ്ടായി. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനയായിരുന്നു മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ നടത്തിയത്.
https://www.facebook.com/Malayalivartha
























