പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പീഡന കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. അയര്‍ക്കുന്നം മടയില്‍ വീട്ടില്‍ രാജുവി(50)നാണ് ശിക്ഷ. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷയ്ക്ക് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 35,000 രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു.
2014-ലായിരുന്നു മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഈ സംഭവം നടന്നത്. വിവരം പുറത്തു അറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തി. സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു പെണ്‍കുട്ടി പീഡനത്തിന്റെ വിവരം കൂട്ടുക്കാരിയോട് വെളിപ്പെടുത്തിയത് . പിന്നീട് ഇക്കാര്യം മാതാപിതാക്കള്‍ അറിഞ്ഞു. മാതാപിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മണര്‍കാട് പോലീസ് രാജുവിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ കോടതി ശിക്ഷിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha

























