ബിനീഷിനെ അപമാനിച്ച സംഭവം, പ്രിന്‍സിപ്പല്‍ മന്ത്രി എ.കെ ബാലനെ കണ്ടു

നടന്‍ ബിനീഷ് ബാസ്റ്റനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് സംഭവം നടന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ടിബി കുലാസ് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലനെ നേരില്‍ കണ്ടു. പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കാനോ, മാപ്പ് പറയാനോ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിനീഷിനെ താന്‍ തടഞ്ഞില്ലെന്നും ബിനീഷ് ആജാന ബാഹുവാണ്, അദ്ദേഹം വ്യക്തമാക്കി. ബിനീഷും അനില്‍ രാധാകൃഷ്ണ മേനോനും ആരാണെന്ന് എനിക്കറിയില്ല. സിനിമയുമായി ഒരു ബന്ധവുമില്ല. കോളജിലെ പരിപാടികളില്‍ ആരൊക്കെ എപ്പോഴൊക്കെ പങ്കെടുക്കുമെന്ന് അറിയില്ല. ബിനീഷ് പരിപാടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ ഭാരവാഹികളാണെങ്കിലും ഇതൊന്നും പ്രിന്‍സിപ്പല്‍ അറിയില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അതു ചെയ്തത് തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രിന്‍സിപ്പലിനെ മുന്നില്‍ നിര്‍ത്തി കോളജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐക്കാരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ ബിനീഷുമൊത്ത് വേദി പങ്കിടില്ലെന്ന് അറിയിച്ചിട്ടും അതിന് വഴങ്ങുകയും അത് ബിനീഷിനോട് പറയുകയും ചെയ്ത എസ്.എഫ്.ഐക്കാരായ യൂണിയന്‍ നേതാക്കളുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായി സമൂഹാമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























