ഓമനമൃഗങ്ങളെ യാത്രയിൽ ഒപ്പം കൂട്ടിയാൽ പോക്കറ്റ് കാലിയാകും....

പലരും യാത്ര പോകുമ്പോൾ തങ്ങളുടെ ഓമന മൃഗങ്ങളെ കൂടി കൊണ്ടുപോകാറുണ്ട്. എന്നാൽ ഇനി അങ്ങനെ അവയെ കൊണ്ടുപോകണമെങ്കിൽ ലോറി, ട്രക്ക്, ചരക്ക് ട്രെയിൻ എന്നിവയേതെങ്കിലും ഉപയോഗിക്കേണ്ടിവരും.
ഇരു ചക്രവാഹനങ്ങളിലും കാറുകളും ജീപ്പിലും ഓട്ടോയിലും തനിച്ചോ മറ്റ് യാത്രക്കാർക്കൊപ്പമോ ഇനീ മൃഗങ്ങളെ കൊണ്ടുപോകാൻ പാടില്ല . ഇതിനു നിയമം അനുവദിക്കുന്നില്ലെന്ന് മോട്ടോർ വാഹനവകപ്പ് വ്യക്തമാക്കിക്കഴിഞ്ഞു...
ഇരു ചക്രവാഹനങ്ങളിലും കാറുകളും ജീപ്പിലും ഓട്ടോയിലും നായ, പൂച്ച തുടങ്ങിയവയെ കൊണ്ടുപോയാൽ രണ്ടായിരം രൂപ പിഴ ഈടാക്കും. അപകടമുണ്ടാക്കുന്ന വിധം വാഹനം ഓടിച്ചു എന്ന് കാരണത്താലാണ് രണ്ടായിരം രൂപ പിഴ. അതേ സമയം ചരക്ക് വാഹനങ്ങളിൽ (ലോറി, ട്രക്ക്, ചരക്ക് ട്രെയിൻ ) എന്നിവയിൽ ചട്ടങ്ങൾ പാലിച്ച് മൃഗങ്ങളെ കൊണ്ടുപോകാം.
കഴിഞ്ഞ ദിവസം മണർകാട്ട് വളർത്തു നായയെ ബൈക്കിനു പിന്നിൽ നിറുത്തി സാഹസികമായി ഇരുചക്രവാഹനം ഓടിച്ചയാളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് രണ്ടായിരം രൂപയും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചത് 500 രൂപയും പിഴ ഈടാക്കിയിരുന്നു. ഇത്തരത്തിലുള്ള കാഴ്ച മറ്റ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ നഷ്ടപ്പെടാനും വലിയ അപകടങ്ങളുണ്ടാക്കാനും ഇടയാക്കും എന്നാണു ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നിയമത്തിൽ പറയുന്നത്
https://www.facebook.com/Malayalivartha

























