പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ! ജനുവരി ഒന്നുമുതല്‍ പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ചെയ്‌താൽ പിഴ, ബോധവത്കരണ പരിപാടിയുമായി നഗരസഭ

ഫ്ളെക്സ് നിരോധനത്തിന് പിന്നാലെ പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ജനുവരി ഒന്നുമുതല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 10,000 രൂപ പിഴ ചുമത്താനാണ് വ്യവസ്‌ഥ. തെറ്റു തുടര്‍ന്നാല്‍ 25,000, 50,000 എന്നിങ്ങനെ പിഴയീടാക്കും. സ്‌ഥാപനത്തിന്റെ പ്രവര്‍ത്താനുമതിയും റദ്ദാക്കും.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തിന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്. എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഖരമാലിന്യ മാനേജ്മെന്‍റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണം. ഇത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു. അതേസമയം തിരുവനന്തപുരം പാളയം മാർക്കറ്റിൽ നഗരാസൂത്രണ കമ്മീഷൻ ചെയർമാൻ പാളയം രാജൻ, തമ്പാനൂർ കൗൺസിലർ അഡ്വക്കേറ്റ് ജയലക്ഷ്മി, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ എസ്.എസ് മീനു,ഷാജി.കെ.നായർ, മനോജ് ജി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ജോളി.ദാസ്.സി.ജെ, സന്തോഷ്, ഹരീഷ്കുമാർ, വിനോദ്,റാണി, കീൻ പവിത്രൻ,സ്മിതേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം പ്ലാസ്റ്റിക് നിരോധന ബോധവത്കരണം നടത്തി.



https://www.facebook.com/Malayalivartha

























