മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കി, പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... വില പറഞ്ഞ് എത്തിയത് യഥാര്‍ത്ഥ ഉടമകള്‍!! പിന്നെ സംഭവിച്ചത് ഇങ്ങനെ...

ബൈക്കിലെ പിന്‍യാത്രക്കാരനും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മോഷണം വ്യാപകമായിരിക്കുകയാണ്. കടമ്ബ്രയാറില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പിടികൂടി താക്കീത് ചെയ്ത് പൊലീസ് വിട്ടയക്കുകയാണുണ്ടായത്. ഒഎല്‍എക്സ് സൈറ്റ് വഴി ഫോണ്‍ നമ്ബറിടാതെ ഓഫര്‍ വില ചോദിച്ചായിരുന്നു പരസ്യം. ഹെല്‍മെറ്റ് നഷ്ടപ്പെട്ടവര്‍ സൈറ്റില്‍ രണ്ടായിരം രൂപ വില പറഞ്ഞതോടെ ഫോണ്‍ നമ്ബറടക്കം നല്‍കി. വാങ്ങിയപ്പോഴാണ് മോഷ്ടാവ് കുട്ടിയാണെന്നറിഞ്ഞത്. പൊലീസില്‍ അറിയിച്ചതോടെ ഹെല്‍മറ്റ് ഉടമയ്്ക്ക് തിരികെ നല്‍കി കുട്ടിയെ വിട്ടയച്ചു.
https://www.facebook.com/Malayalivartha

























