മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും... വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറക്കും, ആഴി തെളിയിച്ച ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറക്കും. തുടര്‍ന്ന് ആഴി തെളിയിക്കും. അതിനുശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഇന്ന് പൂജകളുണ്ടാകില്ല. നാളെ മുതലാണ് പൂജകളും നെയ്യഭിഷേകവും. ജനുവരി 15നാണ് മകരവിളക്ക് മഹോത്സവം. പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജ നടക്കും. ജനുവരി 19 വരെ നെയ്യഭിഷേകമുണ്ടാകും.
20വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 21ന് രാവിലെ ഏഴിന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha

























