Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മാളികപ്പുറത്ത് പാമ്പ്, തിക്കിലും തിരക്കിലും പെട്ട് ഭക്തര്‍ക്ക് പരിക്ക്... സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന ആളുകളെ നീക്കം ചെയ്തതോടെ സ്ട്രെക്ച്ചറില്‍ പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയിലേക്ക് നീക്കി!! ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്!! ഒടുക്കം പൊട്ടിച്ചിരി

30 DECEMBER 2019 09:28 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ അയ്യപ്പ ഭക്തർ ഒഴുകിയെത്തുകയാണ്. ശാന്തമായിരുന്നു അയ്യപ്പ സന്നിധി പെട്ടന്നായിരുന്നു അശാന്തമായി മാറിയത്.. യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇപ്പോഴിതാ ഏറെ പരിഭ്രാന്തി പരത്തിയാണ് കഴിഞ്ഞ ദിവസം ആ വാർത്തയെത്തിയത്.സമയം രാവിലെ 11.30 മാളികപ്പുറം പരിസരത്ത് പത്തോളംപേര്‍ അപകടത്തില്‍പെട്ടതായി സന്ദേശം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് എത്തുന്നു .ഉടന്‍തന്നെ ഫയര്‍ഫോഴ്സ്, പോലീസ്, എന്‍.ഡി.ആര്‍.എഫ്,റാപിഡ് ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങള്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന ആളുകളെ നീക്കം ചെയ്തതോടെ സ്ട്രെക്ച്ചറില്‍ പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയിലേക്ക് നീക്കി. സ്ട്രെക്ച്ചറില്‍ കയറ്റുമ്ബോള്‍ തന്നെ ആരോഗ്യവകുപ്പ് സംഘം പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. മാളികപ്പുറത്ത് ആളുകള്‍ക്കിടയിലേക്ക് പാമ്ബ് വന്നെന്ന പരിഭ്രാന്തിയില്‍ ആളുകള്‍ ഓടിമാറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അപകടമുണ്ടായെന്നും 'വാര്‍ത്ത' പരന്നു. കണ്ടുനിന്നവര്‍ ആകെ സന്ദേഹത്തില്ലായി.മാധ്യമപ്രവര്‍ത്തകരുടെ ഫോണിലേക്കും വിവരമാരാഞ്ഞ് ആശങ്കയോടെയുള്ള വിളികളെത്തി. അപ്പോഴേക്കും സംഭവമറിഞ്ഞ് മാളികപ്പുറത്ത് പാഞ്ഞെത്തിയ ജില്ല കളക്ടര്‍ പി. ബി. നൂഹ്, ശബരിമല എ.ഡി.എം. ഉമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.

പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച്‌ അടിയന്തിര ചികില്‍സ വേണ്ടവരെ സംസ്ഥാന വന-വന്യജീവി വകുപ്പിന്റെ എമര്‍ജന്‍സി റെസ്‌ക്യൂ വാഹനത്തില്‍ സന്നിധാനം ആശുപത്രിയില്‍ നിന്ന് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി. ഈ സമയം ചരക്കുനീക്കത്തിലെ ഏര്‍പ്പെട്ടിരുന്ന ട്രക്റ്ററുകളുടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ച്‌ പ്രത്യേക ആംബുലന്‍സിന്‍സിന്റെ സുഗമമായ യാത്ര ഉറപ്പാക്കി. ഇതിനിടെ,പാമ്ബ് കടിയേറ്റതായി സംശയം തോന്നിയ ആളെ ഫയര്‍ഫോഴ്സ് എത്തി വടത്തില്‍ മാളികപ്പുറത്തെ ഫൈ്ളഓവറില്‍ നിന്ന് താഴെയിറക്കി സ്‌ട്രെക്ച്ചറില്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. സംഭവം എന്താണെന്ന് വ്യക്തമാകാതെ പകച്ചു പോയവര്‍ ഒരുമണിയോടെയാണ് വസ്തുത മനസിലാക്കുന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ കെട്ടുറപ്പ് പരിശോധിക്കാനുള്ള മോക്ക് ഡ്രില്‍ ആയിരുന്നു ആവിഷ്‌കരിച്ച സംഭവങ്ങളെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തി സമാശ്വാസത്തിലേക്കും പിന്നെ ചിരിയിലേക്കും വഴി മാറി. സന്നിധാനം, പമ്ബ എന്നിവിടങ്ങളിലെ തിരക്കിന്റെ അടിസ്ഥാനത്തിലാകും ബേസ്‌ക്യാമ്ബായ നിലയ്ക്കലില്‍ ഉള്‍പ്പടെ ക്രമീകരണങ്ങള്‍ ഉണ്ടാവുക. തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രങ്ങളില്‍ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച്‌ കുടിവെള്ള വിതരണം നടത്തും. വരുന്ന തീര്‍ഥാടനകാലത്ത് ളാഹ-ഇലവുങ്കല്‍, എരുമേലി-കണമല-ളാഹ മേഖലയിലെ സ്‌കൂള്‍, കോളജ് മറ്റ് ലഭ്യമായ സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ ക്രമീകരണങ്ങള്‍ നല്‍കും.മകരവിളക്ക് തീര്‍ഥാടനകാലത്ത് ഗതാഗത ക്രമീകരണങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും.ആക്രമണോത്സുകത കാട്ടുന്ന ജീവികളില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമുറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം ശബരിമലനട ഇന്ന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. മേല്‍ശാന്തി സുധീര്‍ നമ്ബൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതിന് ശേഷം അയ്യപ്പ ഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. ഇന്ന് മറ്റ് വിശേഷ പൂജകള്‍ ഒന്നും ഉണ്ടാകില്ല. 2020 ജനുവരി 15 നാണ് മകരവിളക്ക്. പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയുന്നതിനായുള്ള കാത്തിരിപ്പ്. മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട ഇരുപത്തിയൊന്നിന് അടയ്ക്കു. 33 ലക്ഷത്തോളം തീര്‍ഥാടകരാണ് ശബരിമലയില്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയത്. ഇത്തവണ വരുമാനത്തിലും തീര്‍ത്ഥാടകരുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (17 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends