എനിക്കെന്റെ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല... അവരെന്റെ സ്ക്രീനിലെ മക്കള്‍ മാത്രമല്ല, ആദ്യ ദിവസം മുതല്‍ക്കെ തന്നെ അവരെന്നെ വിളിക്കുന്നത് അച്ഛന്‍ എന്ന് തന്നെയാണ്.... ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്... മകളുടെ വിവാഹം ഒരച്ഛന്‍ എന്ന നിലയില്‍ കാണുമ്ബോള്‍ ഏതൊരച്ഛനും ഉണ്ടാകുന്ന സ്വാഭാവികമായ ഇമോഷനാണ് എനിക്കുമുണ്ടായത്... ലച്ചുവിന്റെ വിവാഹ ദിവസത്തെ വിശേഷങ്ങൾ പങ്കു വെച്ച് ബാലു

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലച്ചു. ഉപ്പും മുളകും പരമ്ബരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. ശങ്കരണ്ണന്‍ മുതല്‍ പാറുക്കുട്ടി വരെ. കഴിഞ്ഞയാഴ്ചയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട എപ്പിസോഡ് കടന്നുപോയത്. വര്‍ഷങ്ങളായി കേരളത്തിലെ വീടുകളിലെ പെങ്ങളൂട്ടിയായി മാറിയ ലെച്ചുവിന്റെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു. ഈ എപ്പിസോഡിലെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
അതില്‍ എടുത്തുപറയേണ്ടത് ലെച്ചുവും അച്ഛനുമായുള്ള ഇമോഷണല്‍ രംഗമായിരുന്നു. ഏറെ ഹൃദയസ്പര്‍ശിയായിരുന്നു ഓരോ പ്രേക്ഷകനും ആ രംഗം. വലിയ ആഘോഷമായി ഒരുക്കിയ ലെച്ചുവിന്റെ വിവാഹത്തിനൊടുവില്‍ അച്ഛന്‍ മകളെ വിളിച്ചുകൊണ്ടുപോയി മാറിയിരുന്ന് സംസാരിക്കുന്ന രംഗം കാണുന്ന ആരുടെയും കണ്ണു നിറയ്ക്കുന്നതായിരുന്നു. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അത്. വിവാഹശേഷം ലെച്ചു സിദ്ദുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങുന്നതിന് മുന്‍പായി അച്ഛന്‍ മകളോട് ക്ഷമാപണം നടത്തുന്ന രംഗമാണ് പ്രേക്ഷകരുടെ ഹൃദയത്തിലേറിയത്. മിനിസ്ക്രീനിലെ സ്നേഹനിധിയായ അച്ഛനായി നിറഞ്ഞാടുന്ന ബാലു ഇപ്പോള്‍ ആ രംഗങ്ങളുടെ ഷൂട്ടിനെ പറ്റി വാചാലനാകുകയാണ്. ആ രംഗം ഒട്ടും സ്ക്രിപ്റ്റഡായിരുന്നില്ല. ആ രംഗത്തിനായി തനിക്ക് ഗ്ലിസറിന്‍ ഉപയോഗിക്കേണ്ടി വന്നിരുന്നില്ല. മകള്‍ക്ക് കുറച്ച് ഉപദേശം കൊടുക്കാമെന്ന് മാത്രമായിരുന്നു ഉദ്ദേശം. പക്ഷേ അഭിനയിക്കുമ്ബോള്‍ എനിക്കെന്റെ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല.
ബിജു സോപാനം തുറന്ന് പറയുന്നു. ലെച്ചുവായി സ്ക്രീനിലെത്തുന്ന ജൂഹി റുസ്തഗിയും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചതുകൊണ്ടാണ് ആ രംഗം അത്രയും മികച്ചതായതെന്ന് ബിജു സോപാനം പറഞ്ഞു. അവരെന്റെ സ്ക്രീനിലെ മക്കള്‍ മാത്രമല്ല, ഷൂട്ടിന്‍്റെ ആദ്യ ദിവസം മുതല്‍ക്കെ തന്നെ അവരെന്നെ വിളിക്കുന്നത് അച്ഛന്‍ എന്ന് തന്നെയാണ്. ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്. മകളുടെ വിവാഹം ഒരച്ഛന്‍ എന്ന നിലയില്‍ കാണുമ്ബോള്‍ ഏതൊരച്ഛനും ഉണ്ടാകുന്ന സ്വാഭാവികമായ ഇമോഷനാണ് തനിക്കുമുണ്ടായതെന്ന് ബിജു സോപാനം പറയുന്നു.
https://www.facebook.com/Malayalivartha

























