Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നമിച്ച് വിജയേട്ടാ നമിച്ചു; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി; 2021 ൽ പിണറായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയുമായി ഇടതു-വലതു സംഖ്യം അധികാരത്തിലെത്താൻ സാധ്യത

30 DECEMBER 2019 12:48 PM IST
മലയാളി വാര്‍ത്ത

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി ഉദ്ഘോഷിച്ച സാഹചര്യത്തിൽ 2021 ൽ പിണറായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയുമായി ഇടതു-വലതു സംഖ്യം അധികാരത്തിലെത്താൻ സാധ്യതയേറി.

ഇടതു-വലതു സംഖ്യത്തെ തീർത്തും പിന്തുണക്കുന്ന ലീഗ് പ്രതിനിധി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയും ആകാം.

ഇതെല്ലാം വെറും മനക്കോട്ടയാണെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. കാരണം 2021 ൽ ബിജെപി കേരളത്തിൽ പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയരും.

മുല്ലപ്പള്ളിയെ തള്ളിപറഞ്ഞ് പിണറായിയെ കെട്ടി പിടിക്കാൻ ഡൽഹിയിലെ 'എമ്പുരാക്കൻമാർ ' രമേശ് ചെന്നിത്തലക്ക് അനുമതി നൽകി കഴിഞ്ഞു. ഡൽഹിയിൽ സോണിയക്കും യച്ചൂരിക്കും ഒരുമിച്ച് നിൽക്കാമെങ്കിൽ കേരളത്തിൽ പിണറായിക്കും ചെന്നിത്തലക്കും ഒരുമിച്ച് നിൽക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് സോണിയ അറിയിച്ചത്.

അല്ലെങ്കിലും ദേശീയ തലത്തിൽ ബി ടീമായി മാറി കഴിഞ്ഞ കോൺഗ്രസിന് കേരളത്തിലും അങ്ങനെയാകുന്നതിൽ ഒരു തെറ്റുമില്ല.

അതായത് ഇടതു-വലതു സംഖ്യം കേരളനിയമസഭയിലേക്ക് ഒരുമിച്ച് മത്സരിച്ചു കൂടെന്നില്ല. ഇക്കാര്യം മുൻകൂട്ടി കണ്ട് അടി മതിയാക്കി ഒരുമിച്ച് നിൽക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇനി സോളാർ, ബാർ കേസുകൾ കേരളത്തിന് സ്വപ്നം കാണാനൊക്കില്ല. സോളാറിന്റെ പേരിൽ ഭാവിനശിച്ച ഉമ്മൻ ചാണ്ടിയും ബാറിന്റെ പേരിൽ ഇല്ലാത്തതൊക്കെ കേട്ട കെ.എം മാണിയുടെ ആത്മാവും ചെന്നിത്തലയോട് പൊറുക്കട്ടെ.

2021 ൽ ബി ജെ പി മഹാശക്തിയാകുമെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. കേരളത്തിലെ ഹിന്ദു സമൂഹം ഒറ്റകെട്ടായി ബി ജെ പിക്ക് പിന്നിൽ അണിനിരക്കും. ഇടതും വലതും ഒരുമിക്കുമ്പോൾ വളരുന്നത് ബി ജെ പിയായിരിക്കും. കാരണം കേരളത്തിൽ ബിജെപി മാത്രമാണ് ബദൽ.

ശബരിമല വിഷയത്തിൽ ബിജെപിയെ വളർത്തിയ പിണറായി തന്നെയാണ് പൗരത്വ വിഷയത്തിലും ബിജെ പിയെ വളർത്തുന്നത്. അതുകൊണ്ടു തന്നെ ബിജെപി കടപ്പെട്ടിരിക്കുന്നത് പിണറായിയോടാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്താനും ഞായറാഴ്ച ചേർന്ന സർവ കക്ഷിയോഗം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ ചെന്നിത്തലയും പിണറായിയും നിരന്തരം കൂടി കണ്ട് സകല കോൺഗ്രസ് നേതാക്കളുടെയും ഉറക്കം കെടുത്തും. ചെന്നിത്തലയോട് കളിച്ചാൽ പിണറായിയോട് പറഞ്ഞ് വിജിലൻസ് കേസിൽ പ്രതിയാക്കാനും സാധ്യതയുണ്ട്.

നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കണമെന്നും നിയമസഭ വിളിച്ചു ചേർത്ത് ചർച്ച നടത്തണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമത്തിൽ എങ്ങനെയാണ് സംസ്ഥാനത്തിന് ഇടപെടാൻ കഴിയുക എന്നാരും ഓർത്തില്ല. അതു കൊണ്ടുതന്നെ വീണ്ടും അധികാരത്തിലെത്താനുള്ള പിണറായിയുടെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ നാടകങ്ങൾ.

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ എന്ന് പറയുന്നതു പോലെ പിണറായിയുടെ കണ്ണ് 2021 മേയിൽ കിട്ടുന്ന ഒന്നാം നമ്പർ കാറിലാണ്.

പിണറായി നാടകത്തിൽ കഥാപാത്രം ആകാതിരിക്കാൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കാണിച്ച വിവേകം പോലും അദ്ദേഹം താക്കോൽ സ്ഥാനക്കാരനാക്കിയ ചെന്നിത്തല കാണിക്കാത്തത് വിവേക ശൂന്യം എന്നാണ് കേരളം പറയുന്നത്.

ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും മത, ജാതി, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന് യോഗത്തിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം അപകടത്തിലായിരിക്കുന്ന സ്ഥിതിയിൽ വിവിധ കോണുകളിൽ പ്രക്ഷോഭം നടക്കുകയാണ്. ഇതിനെ ഗൗരവപൂർവം സമീപിക്കണം. ഭരണഘടയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

യോഗത്തിൽ പി. കെ. കുഞ്ഞാലിക്കുട്ടി നേരിട്ട് പങ്കെടുത്തതോടെ എം പി സ്ഥാനം രാജീവച്ച് 2021 ൽ അദ്ദേഹം ആഭ്യന്തര മന്ത്രിയാകുമെന്നും ഉറപ്പായി.

അടി മാറി ബി ജെ പി ഒന്നിക്കട്ടെ. 2021 ലെ പൂരം കാണാൻ കാത്തിരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (18 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends