കാണാതായ ഇതര സംസ്ഥാന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടിയിലെ കോണ്‍വെന്റില്‍നിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാനില്ലെന്ന് കോണ്‍വെന്റ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ കോണ്‍വെന്റിന് പുറകിലെ തോട്ടത്തിലെ കശുമാവില്‍ മേരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മേരി കോണ്‍വെന്റിലെത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളൂവെന്നും രാത്രിയോടെ കാണാതായതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും കോണ്‍വെന്റ് അധികൃതര്‍ വ്യക്തമാക്കി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























