പട്ടാപകൽ തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ കുട്ടികള്‍ നോക്കിനില്‍ക്കെ യുവാവിന്റെ നഗ്നത പ്രദർശനം; രാത്രി നടത്തം പദ്ധതിക്ക് ഇന്നലെ സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ തന്നെ പട്ടാപകൽ പോലും സുരക്ഷിയില്ലാത്ത അവസ്ഥ... സംഭവം ഇങ്ങനെ...

രാത്രി നടത്തം പദ്ധതിക്ക് ഇന്നലെ സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ തന്നെ പട്ടാപകൽ പോലും സുരക്ഷിയില്ലാത്ത അവസ്ഥയിലാണ് തലസ്ഥാനം. പട്ടാപ്പകല്‍ നഗ്നത പ്രദര്‍ശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാന്‍ വനിതാശിശുവികസന വകുപ്പ് ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്‌ട് ഓഫിസര്‍ ഇന്ദുവിന് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വാദിക്കേണ്ടി വന്നത് മണിക്കൂറുകള്‍. വെങ്ങാനൂര്‍ സ്വദേശിയായ സണ്ണി(56)ക്കെതിരെയാണ് പരാതി. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദു മ്യൂസിയം വളപ്പില്‍ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരിക്കെയാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും വിഡിയോ എടുക്കുകയും ചെയ്ത ഇയാളെ ഇന്ദു ചോദ്യം ചെയ്യുകയും ഗാര്‍ഡിനെ വിളിച്ചു വരുത്തുകയുമായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ ഇയാള്‍ സ്ഥിരമായി വരാറുണ്ടെന്നും മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ച പൊലീസ് കേസെടുക്കാന്‍ ആദ്യഘട്ടത്തില്‍ തയാറായില്ല. വനിതാശിശുവികസന വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ഐഡി കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തയാറായതെന്ന് ഇന്ദു പറയുന്നു.
ഇത്തരം കേസുകള്‍ ധാരാളം വരാറുണ്ടെന്നും പ്രതി മാനസികരോഗിയാണെന്നും ആവര്‍ത്തിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസെടുക്കണം എന്നാവശ്യപ്പെട്ട് 2 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ നിന്നതിനു ശേഷമാണ് കേസ് എടുത്തതെന്ന് ഇന്ദു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീടു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha

























