തീരദേശ ഗ്രാമമായ വാടയ്ക്കലില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് പൊന്തുവള്ള മല്‍സരം

കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന പൊന്തുവള്ളത്തില്‍ വള്ളംകളി മല്‍സരം സംഘടിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് പ്രത്യേക ആവേശമായി. ആലപ്പുഴയിലെ തീരദേശ ഗ്രാമമായ വാടയ്ക്കലിലാണ് പൊന്തുവള്ള മല്‍സരം നടന്നത്. മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പൊന്തുവള്ള മല്‍സരമാണ് വ്യത്യസ്തത പകര്‍ന്നത്.
തങ്ങളുടെ ജീവനോപാധിയായ പൊന്തുവള്ളം ഉള്‍പ്പെടുന്ന ഒരു മല്‍സരം സംഘടിപ്പിച്ചപ്പോള്‍ പരിശീലനത്തിനായി മല്‍സരാര്‍ഥികള്‍ക്ക് പ്രത്യേകസമയമൊന്നും കണ്ടെത്തേണ്ടി വന്നില്ല. തിരയോട് മല്ലിട്ടവന് സമയത്തോട് മല്‍സരിക്കേണ്ടി വന്നുവെന്ന് മാത്രം. ഇരുകരകളിലെയും മല്‍സ്യത്തൊഴിലാളികളും കുടുംബങ്ങളും മല്‍സരത്തിന് ആവേശം നല്‍കി.
മല്‍സരം സംഘടിപ്പിച്ചത് ജലാശയങ്ങളുടെ സംരക്ഷണംകൂടി മുന്‍നിര്‍ത്തിയാണ്. ഇതിനായി ആഴംകൂട്ടുകയും മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് അറപ്പയ്ക്കല്‍ പൊഴിയെ സംഘാടകര്‍ മല്‍സരത്തിന് സജ്ജമാക്കിയത്.

ആദ്യമായി നടത്തിയ മല്‍സരത്തിന് പ്രതീക്ഷിച്ചതിലും ആളുകൂടിയതോടെ വരുംവര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ മല്‍സരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























