പദവികളെല്ലാം തിരിച്ചെടുത്തോളൂ; എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍തയ്യാറല്ലന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍തയ്യാറല്ലന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടന്നപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരു വിധത്തിലുള്ള പ്രോട്ടോക്കോള്‍ പ്രശ്‌നവും ഉണ്ടായിട്ടില്ല. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോള്‍ പ്രശ്‌നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനും ഇര്‍ഫാര്‍ ഹബീബ് മറുപടി നല്‍കി. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാല്‍ അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിര്‍ക്കുന്നതു തന്നെയായിരിക്കും തന്‍റെ നിലപാടെന്നുംഅദ്ദേഹം പറഞ്ഞു.
താനൊരു ക്രിമിനല്‍ ആണെന്ന് ആരോപിച്ചാലും പ്രശ്‌നമില്ല. ഇതിന് പ്രതികാരമായി തനിക്ക് ലഭിച്ച എമറിറ്റസ് പ്രൊഫസര്‍ പദവി മാത്രമല്ല, ലഭിച്ച എല്ലാ പദവികളും തിരിച്ചെടുത്താലും യാതൊരു വിരോധവുമില്ല. ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കണമെന്നും, അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്നും, അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























