സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ചെറിയ ആശ്വാസമായി ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്...ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നല്‍കാൻ ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി

സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ചെറിയ ആശ്വാസമായി ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്. ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നല്‍കാനാണ് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത് .
ഡിസംബര്‍ 7 വരെ സമര്‍പ്പിച്ച ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാറി നല്‍കാനുള്ള നിർദ്ദേശം ട്രഷറി ഡയറക്ടര്‍ 14 ന് തന്നെ നല്‍കിയിരുന്നു. നവംബര്‍ 15 നാണ് ട്രഷറി പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.
ഇപ്പോൾ ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകൾ പാസ്സാക്കാനുള്ള നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കരാര്‍ പ്രവൃത്തികളുടെ ബില്ലുകളും പാസാക്കി നല്‍കും.നവംബര്‍ 15 ലെ ഉത്തരവു പ്രകാരം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലുകള്‍ മാറുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പോസ്റ്റല്‍ സ്റ്റാമ്പുകള്‍ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റേഷനറികള്‍ വാങ്ങുന്നതുള്‍പ്പടെ ചെറിയ ചെലവുകള്‍ നടത്താന്‍ കഴിയും.
ജനങ്ങള്‍ക്കുള്ള കത്തിടപാടില്‍ ഒട്ടിക്കാനുള്ള 50 പൈസയുടെ സ്‌റ്റാമ്പിനുപോലും സര്‍ക്കാരിനു പണമില്ലാത്ത അവസ്ഥ ആയിരുന്നു.. ഇതിനു മുൻപ് 1999-2001ലാണ് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണം സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
വരുമാനത്തിലുണ്ടായ കുറവും ചെലവുകളിലെ വര്‍ദ്ധനയുമാണ് സംസ്‌ഥാനത്തിന്റെ സ്‌ഥിതി മോശമാക്കിയത്. ബജറ്റില്‍ പ്രതീക്ഷിച്ചിരുത്തിനെക്കാള്‍ 20,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഈ മാസം കുറഞ്ഞത് 5000 കോടി രൂപയെങ്കിലും സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടിവരും. ഇതിന്റെ ഭാഗമായി ക്ഷേമനിധികളിലേയും മറ്റും ഫണ്ടുകള്‍ ട്രഷറികളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























