സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി...... കേരളത്തില്‍ ഇന്ന് രണ്ടുതവണയായാണ് വില വര്‍ധിച്ചത്. രാവിലെ പവന് 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയും കൂടി......
സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ചു മുന്നോട്ട് പോകുന്നു ..ഇപ്പോൾ കേരളത്തിൽ പവന് 400 രൂപ കൂടി 31,280 രൂപയായിരിക്കുകയാണ് .ഇന്ന് രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയും വര്‍ധിച്ചു . ചുരുക്കത്തിൽ ഇന്ന് മാത്രം സ്വർണത്തിനു 400 രൂപ കൂടി
രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്...
ഒരു ഗ്രാമിന്റെ വില 3,910 രൂപയായി വർധിച്ചിട്ടുണ്ട് . ഫെബ്രുവരി ആറിന് 29,920 രൂപയായിരുന്നു സ്വർണത്തിന്റെ വില. തുടർന്നിങ്ങോട്ട് എന്നും തുടര്‍ച്ചയായി വിലവര്‍ധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വര്‍ധന....
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപടിച്ചത് ലോകമെമ്പാടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വര്‍ണവില അടിക്കടി ഉയരാന്‍ കാരണം.
മാന്ദ്യവേളകളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യംകൂടുന്നതാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ വിലവര്‍ധനയ്ക്ക് കാരണം .
വിദേശനാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,625.05 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവര്‍ധന 1.5ശതമാനമാണ്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവന് സ്വര്‍ണം ലഭിക്കാന്‍ 36,000ത്തോളും രൂപനല്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോൾ
വില വന്‍തോതില്‍ കൂടിയതോടെ ജൂവലറികളില്‍ വില്പന കുറഞ്ഞു... വിവാഹ സീസൺ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. ... മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വർണവില ഏറ്റവും കുറവ്...
https://www.facebook.com/Malayalivartha