കൃഷിചെയ്തുകൊണ്ടിരുന്ന യുവാവ് തിരുനാവായയില്‍ വെയിലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; നെടുക്കം മാറാതെ മലപ്പുറത്തുകാര്‍
മലപ്പുറം തിരുനാവായില്‍ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. സൂര്യാപതമേറ്റതാണെന്നാണ് പ്രാഥമിക സംശയം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. രാവിലെ മുതല്‍ കൃഷിയിടത്തിലായിരുന്ന സുധികുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് സുധികുമാറിനെ കൃഷിയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha