സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ വഴിയിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു; വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളെ വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിലെ ഷഹീൻ ബാഗിലടക്കം നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ഇദ്ദേഹം. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ വഴിയിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തരത്തിൽ തീവ്രവാദമാണെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റ് സമ്മേളനത്തിൽ ‘തീവ്രവാദവും നക്സൽവാദവും – കാരണവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഗവർണർ ഈ കാര്യം പറഞ്ഞത് .
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു നടത്തിയ പരാമർശത്തിനിടെ കണ്ണൂരിൽ മുൻപ് തനിക്കു നേരെയുണ്ടായ കയ്യേറ്റത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുകയും ചെയ്തു. ഏതു വിഷയത്തിലും അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുT തെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ചരിത്ര കോൺഗ്രസിൽ അഭിപ്രായം പറഞ്ഞതിനു തനിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha