'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്; കുട്ടികൾക്ക് സൈക്കിൾ വാങ്ങി കൊടുക്കുമ്പോൾ ചില കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക; ഇല്ലെങ്കിൽ പതിയിരിക്കുന്നത് അപകടം; നടുക്കുന്ന വീഡിയോയുമായി കേരള പോലീസ്
അമിത വേഗതയും അശ്രദ്ധയും അക്ഷമയുമൊക്കെ അപകടങ്ങളിലേക്ക് നയിക്കും. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് 'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്' എന്ന തലക്കെട്ടോടെ കേരള പൊലീസ് ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന ഒരു വീഡിയോ.
റോഡിന്റെ വലതു വശത്തു കൂടെ സൈക്കിളോടിച്ചു പോകുന്ന കുട്ടികള്‍ എതിരെ വരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. നിലത്തേക്ക് വീഴുന്ന കുട്ടികളുടെ മേല്‍ സ്കൂട്ടര്‍ വീഴാതിരിക്കാന്‍ യാത്രികന് കിണഞ്ഞ് ശ്രമിക്കുന്നു. എന്നാൽ വാഹനം എതിര്‍വശത്തേക്ക് വീഴുകയാണ്. തലനാരിഴക്കായിരുന്നു കുട്ടികള്‍ രക്ഷപ്പെട്ടത്. സ്കൂട്ടറിന്റെ സ്ഥാനത്ത് വലിയ വാഹനങ്ങള്‍ ഏതെങ്കിലുമായിരുന്നെങ്കില്‍ കാര്യം മറിച്ചാകുമായിരുന്നു. നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ ബാല്യത്തിലേ തന്നെ പകരണമെന്നാണ് ഈ വീഡിയോയിലൂടെ പൊലീസ് നല്കുന്ന സന്ദേശം. കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ തന്നെ റോഡില്‍ അവ എങ്ങനെ ഉപയോഗിക്കണമെന്നു കൂടി രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha