കഴുത്തില്‍ കയറിട്ട് കുരുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീട്ടമ്മയുടെ മാല കവര്‍ന്ന ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ

ബസ് കാത്തുനിന്ന വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി കഴുത്തില്‍ കയറിട്ട് കുരുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു മാല കവര്‍ന്ന കേസില്‍ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിലായി. തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഒന്‍പതിന് പത്താഴക്കുണ്ട് ഡാമിനു സമീപമാണു സംഭവം. പൂമല വട്ടായി കരിമ്ബത്ത് പരേതനായ ബാലന്റെ ഭാര്യ സുശീലയെ (70) ആണ് ഇവര്‍ ആക്രമിച്ചത്. സുശീലയെ ജാഫറും സിന്ധുവും കൂടി നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























