Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കണ്ണൂരിനും മറുപടി... പൗരത്വ നിയമ ഭേദഗതിയെക്കെതിരായ പ്രതിഷേധത്തിനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാട് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരു തീവ്രവാദം

22 FEBRUARY 2020 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി നൽകും

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളോടെ കര്‍ശനമായ നിലപാടെടുത്ത ആളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. സ്വന്തം കാഴ്ചപ്പാട് അനുസരിച്ചിള്ള നിയമങ്ങള്‍ പാസാക്കത്തതില്‍ ഒരു പറ്റം ആളുകള്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് ഒരു തരത്തില്‍ തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു.

ആളുകള്‍ റോഡുകളില്‍ ഇരുന്ന് സാധാരണ ജീവിരം തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ അവരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. അക്രമങ്ങള്‍ ഹിംസയുടെ രുപത്തില്‍ മാത്രം വരുന്നതല്ല. അത് പല രൂപങ്ങളിലൂടെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തീവ്രവാദവും നക്‌സല്‍വാദവും കാരണം, വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ മൈക്ക് എടുത്ത് സംസാരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളമാണ് ഉണ്ടായത്. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ശക്തമായ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ആരിഫ് മുഖമ്മദ് ഖാനെതിരെ ശക്തമായ ആക്രമണമാണ് കേരളത്തില്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹത്തെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ അത് സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്യമായി നിയമസഭയുടെ നടപടിയെ ചോദ്യം ചെയ്യുകയും അതിനെ അവഹേളിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനോ നീതികരിക്കാനോ ആകില്ല. സഭാ ചട്ടം 130 പ്രകാരമാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുളള ഒരു പ്രമേയം ചര്‍ച്ച ചെയ്തിട്ടില്ല. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന കാലത്ത് 1989ല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാമെന്ന് റൂളിങ് നല്‍കിയിരുന്നു എന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെയാണ് ഗവര്‍ണറുടെ പരാമര്‍ശങ്ങളെന്ന ആരോപണവും പ്രതിപക്ഷ ഉന്നയിച്ചു.

പൗരത്വ നിയമവുമായി(ഭേദഗതി) ബന്ധപ്പെട്ട് പോര് തുടരവെ നയപ്രഖ്യാപന പ്രസംഗത്തിലും ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭയില്‍ അവതരിപ്പിക്കാനായി കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ഗവര്‍ണറുടെ വിയോജിപ്പിന് കാരണം. സുപ്രീം കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ നയ പ്രസംഗത്തില്‍ ആ ഭാഗം കൂടി ഗവര്‍ണര്‍ വായിച്ചു. തന്റെ വിയോജന കുറിപ്പോടെയാണ് വായിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ ഗവര്‍ണര്‍ ആ ഭാഗം വായിച്ചതോടെ ഭരണപക്ഷത്തിന്റെ എതിര്‍പ്പുകളും മഞ്ഞുരുകി. അവസാനം ഗവര്‍ണറെ തിരികെ വിളിക്കണമെന്നുള്ള പ്രമേയം പോലും ചര്‍ച്ച ചെയ്യാന്‍ എടുത്തില്ല. അതിന് ശേഷമാണ് ഗവര്‍ണര്‍ വീണ്ടും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ തിരിയുന്നത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 minute ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (32 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (38 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends