കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും... കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. ഫ്രാങ്കോയുടെ ജാമ്യഹര്‍ജിക്കെതിരെ നല്‍കിയ തടസ്സ ഹരജികളിലും വാദം നടക്കും. മറ്റൊരു കന്യാസ്ത്രീ നല്കിയ പീഡനപരാതി കൂടി പുറത്ത് വന്നത് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടിയാകും.ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി മുന്നോട്ട് വന്നത്. മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ കടന്നു പിടിച്ചെന്നും വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് പുതിയ ആരോപണം പുറത്തുവന്നത്.
കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ജാമ്യഹര്‍ജി നല്‍കിയത്. ഫ്രാങ്കോയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കരുതെന്നും കാട്ടിയ തടസ്സ ഹരജി പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്തു. ഈ രണ്ട് ഹര്‍ജികളിലുമുള്ള വാദമാണ് ഇന്ന് നടക്കുക. ഫ്രാങ്കോയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ രാമന്‍പിള്ള ഹാജരാകും.
https://www.facebook.com/Malayalivartha

























