അവിനാശി അപകടം: ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു; ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടി; പ്രതികരണവുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ

അവിനാശി അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. കെഎസ്ആര്‍ടിസി ബസ്സിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിനിടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇതിനിടയിൽ ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ തീവ്രമായ ശ്രമം നടക്കുകയാണ്. എന്നാൽ അപകടത്തിന് പിന്നിൽ ടയർ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും തമിഴ്നാട് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഗതാഗത മന്ത്രി പ്രതികരിക്കുകയുണ്ടായി.
ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിൽ ഉണ്ടെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha

























