കമിതാക്കൾ വൈത്തിരിയിലെ സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയിൽ
സ്വകാര്യ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയനാട് ജില്ലയിലെ വൈത്തിരിയില്‍ സ്വകാര്യ ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്ന സംശയത്തിലാണ് പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ നാളെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. യുവതിയാരാണെന്ന് തിരിച്ചറിയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha