Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാലി ഗുരുതരാവസ്ഥയില്‍... ഇരുവരെയും ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിച്ചിരുന്നു.... കൂടാതെ പാചകവാതക സിലണ്ടറും തുറന്നു വെച്ചു ..മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി

03 JUNE 2020 01:03 PM IST
മലയാളി വാര്‍ത്ത

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയത് തലയ്ക്കേറ്റ അടിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പാറപ്പാടം ഷീബ മൻസിലിൽ എം. എ. അബ്ദുൽ സാലിയുടെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത് .സംഭവത്തിന് പിന്നില്‍ വീടുമായി ബന്ധമുള്ളവരാണെന്നാണ് സൂചന .

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവ് സാലി അപകടനില തരണം ചെയ്തിട്ടില്ല. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. വ്യക്തിവൈരാഗ്യം, കവർച്ച, പണമിടപാടു തർക്കം തുടങ്ങിയവയാണ് കോട്ടയം നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

തലയ്ക്ക് അടിയേറ്റ ഷീബ വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചു. സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഇരുവരെയും ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിച്ചു. കൂടാതെ പാചകവാതക സിലണ്ടര്‍ തുറന്ന് വച്ച നിലയിലുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് സിലണ്ടറും വൈദ്യുതി ബന്ധവും ഓഫാക്കിയത്. കൊലപാതകത്തിന് ശേഷം അക്രമി വീട്ടിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ മാരകമായ അടി മൂലമാണ് ഷീബ മരിച്ചതെന്ന് വ്യക്തമാകുന്നത്. അടിയിൽ ഷീബയുടെ തലയോട്ടി തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായാണ് വിലയിരുത്തൽ. ശരീരത്തിൽ പല ഭാഗത്തും മുറിവുണ്ട്. അതിൽ പലതും സാരമുള്ളതല്ല. മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി

പ്രതിയുടെ പക്കൽ ആയുധം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വീട്ടിലെ ടീപോയ് എടുത്ത് ഷീബയെ അടിച്ചെന്നാണു സൂചന. പിന്നാലെ സാലിയും ആക്രമിക്കപ്പെട്ടു. ഇരുവരുടെയും കൈകാലുകൾ കെട്ടിയ ശേഷം വീട്ടിനുള്ളിൽ കയറി പരിശോധന നടത്തിയ പ്രതി തിരിച്ചുവന്നു ഗ്യാസ് സിലിണ്ടർ തുറന്നു വച്ചു. പിന്നിലെ വാതിലിലൂടെ ഇറങ്ങി പോർച്ചിൽ കിടന്ന കാറിൽ കയറി കടന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചതിനാൽ മാനസികവൈകല്യമോ ക്രിമിനൽ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആൾ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം

ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവും അന്വേഷണപുരോഗതി വിലയിരുത്തി. ഷീബ അണിഞ്ഞ സ്വർണ വളകൾ, മോതിരം, മാല, കമ്മൽ എന്നിവയും അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെന്ന കാര്യം പൊലീസും സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകളും ലഭിച്ചിരുന്നു. അതില്‍ മണം പിടിച്ച് പോലീസ് നായ താഴത്തങ്ങാടി മേല്‍പ്പാലത്തിന് താഴെയുള്ള മാടക്കടയ്ക്ക് പിന്‍വശത്തുള്ള കുളിക്കടവില്‍ വരെ എത്തിയിരുന്നു

അതിനിടെ, സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാൾ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങളും കാറും നഷ്ടപ്പെട്ടതു കവർച്ചയ്ക്ക് സാധ്യത കൂട്ടുന്നു. സാലിയുടെ പണമിടപാടുകൾ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതക രീതിയാണ് വ്യക്തിവൈരാഗ്യം സംശയിക്കാൻ കാരണം. സാലിയുടെ വീടുമായി അടുത്ത് ഇടപഴകുന്ന ഏതാനും പേരുടെ മൊഴി ചൊവ്വാഴ്ച പൊലീസ് ശേഖരിച്ചു.

ഒരാൾക്കു തനിയെ വീട്ടിൽ കയറി രണ്ടുപേരെ ആക്രമിക്കാനും കൈകൾ പിന്നിലേക്കു കെട്ടിവയ്ക്കാനും സാധിക്കുമോയെന്നു പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്..എന്നാൽ അടുത്തടുത്ത് വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതക വിവരം വൈകിട്ട് മാത്രമാണ് പുറം ലോകമറിഞ്ഞത്. സാലിയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും എത്തി നോക്കുമ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. വീട്ടില്‍ ഇരുവരും തനിച്ചയായിരുന്നു കഴിഞ്ഞത്

ചൊവ്വാഴ്ച വൈകിട്ട് 4.30നു കോട്ടയം താജ് ജുമാ മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഷീബയുടെ കബറടക്കം നടത്തി. മസ്കറ്റിലുള്ള മകൾ ഷാനിയും ഭർത്താവ് സുധീറും ബന്ധുക്കളുടെ വിഡിയോ കോളിലാണ് കബറടക്കച്ചടങ്ങുകൾ കണ്ടത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends