Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

അന്നത്തെ ആ വാക്കുകൾ പിണറായി പാലിച്ചേ മതിയാകൂ; വൈകാതെ ആ സത്യവും പുറത്ത് വരും; ആരോപണവുമായി ബി ഗോപാലകൃഷ്ണന്‍

07 JULY 2020 04:57 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസിൽ മുഖൈമന്ത്രിക്കെതിരെ ഒളിയമ്പുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍.  മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു . ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുന്നു . മാതൃത്വമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഈ ഇടപാടില്‍ പ്രതിയാണെന്നും . ഈ കാര്യം ഉടൻ തന്നെ പുറത്തുവരുമെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്ന സുരേഷിന്റെ അധാര്‍മിക ഇടപെടലുകളുടെ ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിക്കുകയുണ്ടായി .  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എന്ത് അധമപ്രവര്‍ത്തനം നടന്നാലും ഉത്തരവദിത്തം മുഖ്യമന്ത്രിക്കാണെന്ന് സോളാര്‍ സംഭവകാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ടായിരുന്നു . സിപിഎം നേതാക്കള്‍ അതേറ്റു പറഞ്ഞിട്ടുമുണ്ട് .

എന്നാൽ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ സ്വപ്നയുടെ ഇടപെടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ എന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കമോ നിഷേധിക്കുമോ? എന്നും മാത്രമല്ല നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. കൊണ്ടുവന്ന സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി, എന്തിന് ചിലവഴിച്ചു എന്നന്വേഷിക്കുവാനുള്ള ബാധ്യത കേന്ദ്ര ഏജന്‍സിക്ക് മാത്രമല്ല ആഭ്യന്തര വകുപ്പിനുമുണ്ട്. മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമോ? സ്വര്‍ണ്ണവും പണവും രാജ്യവിധ്വംസക പ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാര്‍ മുഖ്യമന്ത്രി തയ്യാറാകുമോ? സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ആവശ്യപ്പെടുമോ? സ്വപ്നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപാടുകള്‍ ഇതുവരെ നടന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി ഉടായിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. സെക്രട്ടറിയെ മാറ്റിയതുകൊണ്ടോ, സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി കൊടുത്തതു കൊണ്ടോ മായ്ച്ച് കളയാന്‍ കഴിയുന്നതല്ല ഈ കളങ്കവും പ്രശ്‌നങ്ങളും. ഇന്ദ്രനേയും, ചന്ദ്രനേയും കീഴടക്കിയ മുഖ്യമന്ത്രിക്ക് സ്വപ്നയുടെ മുന്‍പില്‍ കീഴടങ്ങുന്ന ഗതികേടാണ് വരാനിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (12 minutes ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (2 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (2 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (3 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (3 hours ago)

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ  (4 hours ago)

ഓസ്ട്രേലിയയിൽ മലയാളികൾക്ക് വൻ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ .... ഇതാ കിടിലൻ അവസരം  (4 hours ago)

സംസ്ഥാനത്തുള്ളത് ഷിഗെല്ല സോണിയേ !! രോ​ഗം സ്ഥിരീകരിച്ചത് 155 പേർക്ക്.. 5 മരണം  (4 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി  (5 hours ago)

നസ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുന്നു: ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ കാരണങ്ങള്‍  (5 hours ago)

ശബരിമലയിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളില്‍ നിറവ്യത്യാസത്തിന് കാരണം  (5 hours ago)

ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്  (5 hours ago)

ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി  (5 hours ago)

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി  (5 hours ago)

Malayali Vartha Recommends