Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി , ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ്

14 AUGUST 2020 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

പതിനാറുകാരിയായ ആന്‍മരിയ ഐസ്‌ക്രീം കഴിച്ചതില്‍ നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു, വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു, ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് . പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാത്രിയിലും പുലര്‍ച്ചെയുമായാണ് തെളിവെടുപ്പ് നടത്തിയത്. ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ വേണ്ടിയാണ് പൊലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയത്. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് താനാണെന്ന് ആല്‍ബിന്‍ പൊലീസിനോട് സമ്മതിച്ചു.

വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത രീതി ആല്‍ബിന്‍ പൊലീസിനോട് വിവരിച്ചു. ആവശ്യം കഴിഞ്ഞ് എലിവിഷം പറമ്പില്‍ ഒരിടത്ത് മൂടിയിട്ടതായി ആല്‍ബിന്‍ പറഞ്ഞു. ബാക്കിവന്ന എലിവിഷം പൊലീസ് പറമ്പില്‍ നിന്നു കണ്ടെടുത്തു. ഏറെ മോശമായ പ്രകൃതമുള്ള വ്യക്തിയാണ് ആല്‍ബിനെന്ന് പൊലീസ് പറയുന്നു.

വീട്ടുകാരെ ഇല്ലാതാക്കിയാല്‍ വീടും മറ്റു സ്ഥലങ്ങളും വിറ്റ് തനിക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കാമെന്നാണ് ആല്‍ബിന്‍ കരുതിയിരുന്നത്. ഇവര്‍ക്ക് സ്വന്തമായി ഏകദേശം നാല് ഏക്കറോളം ഭൂമിയുണ്ട്. പതിനാറുകാരിയായ സഹോദരിയെ ആല്‍ബിന്‍ ശാരീരികമായി മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയ ശേഷം മാതാപിതാക്കള്‍ക്കും സഹോദരിക്കും നല്‍കുകയായിരുന്നു. പ്രമേഹ രോഗിയായതുകൊണ്ട് അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ആല്‍ബിന്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചു. ആല്‍ബിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ അമ്മ ഐസ്‌ക്രീം കഴിച്ചത്, കുറച്ച് കഴിച്ചതിനാല്‍  അമ്മ ബെസിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടില്ല. 
ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ച ആല്‍ബിന്റെ സഹോദരിക്കാണ് കൂടുതല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമായത്. ഇരുവരുടെയും മകളായ പതിനാറുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ശാരീരിക അസ്വസ്ഥതകള്‍ അഭിനയിച്ച ആല്‍ബിന്റെ പരിശോധനയില്‍ വിഷാംശം ഇല്ലെന്ന് വ്യക്തമായതോടെ എല്ലാ സംശയങ്ങളും ആല്‍ബിനിലേക്ക് നീണ്ടു. ആന്‍മരിയക്കും മാതാപിതാക്കള്‍ക്കും ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി ആല്‍ബിന്‍ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ഇതാണ് ആല്‍ബിനിലേക്കു സംശയമുന നീളാന്‍ കാരണം.

ആല്‍ബിന്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ചത് സഹോദരിയാണ്. ഐസ്‌ക്രീമിന്റെ ചിത്രങ്ങള്‍ പതിനാറുകാരി തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.  തന്റെ സഹോദരന്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ആല്‍ബിനു നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 
ഐടിഐ പഠിച്ചിട്ടുള്ള ആല്‍ബിന്‍ വീടിനു അടുത്തുള്ള ചില കടകളില്‍ ജോലി ചെയ്തിരുന്നു. പലയിടത്തു നിന്നും മോഷണത്തിനു പിടിച്ചിട്ടുണ്ട്. അങ്ങനെയാണ് ജോലി നഷ്ടപ്പെട്ടത്. ആല്‍ബിന്‍ മയക്കുമരുന്നിനു അടിമയാണെന്നും അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. മോശം കൂട്ടുക്കെട്ടുകളുണ്ടായിരുന്നു. ആല്‍ബിന്റെ ഇത്തരം കാര്യങ്ങളിലെല്ലാം വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് വീട്ടുകാരെ ഇല്ലാതാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (14 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (25 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (44 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends