Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...

സ്വപ്നയുടെ നിലവിട്ട കളികള്‍... ലോകം കൊറോണയുടെ പിടിയില്‍ പെട്ടപ്പോള്‍ ഭാരതീയരെ കൊണ്ടുവരാനുള്ള മോദിയുടെ വലിയ ദൗത്യമായ വന്ദേഭാരതത്തിലും കയറിക്കളിച്ച് സ്വപ്ന സുരേഷ്; വന്ദേഭാരത് വിമാനങ്ങളില്‍ സ്വപ്ന കോടികളുടെ വിദേശ കറന്‍സി കടത്തി; രൂപ ഡോളറാക്കിയത് ആരുടെ സഹായത്തോടെ എന്ന ചോദ്യവും ഉയരുന്നു

15 AUGUST 2020 08:56 AM IST
മലയാളി വാര്‍ത്ത

ലോകമാകെ കൊറോണയുടെ പിടിയിലായപ്പോള്‍ യാത്രകള്‍ എല്ലാം നിലച്ചു. ലോകത്തിന്റെ സകല കോണുകളിലും കഴിയുന്ന ഭാരതീയര്‍ ഇതോടെ പെട്ടുപോയി. ഇവരില്‍ പ്രായം ചെന്നവര്‍, കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, ജോലിയില്ലാത്തവര്‍ ഇങ്ങനെ പലരുമുണ്ട്. ഒന്ന് ജന്മനാട്ടിലെത്താന്‍ എല്ലാവരും കേണു. അങ്ങനെയാണ് പ്രധാനമന്ത്രി സ്വപ്ന പദ്ധതിയായി വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചത്. പ്രവാസികളെ രാജ്യത്തിലേക്ക് എത്തിക്കാനുള്ള വലിയ ദൗത്യമായിരുന്നു അത്. എന്നാല്‍ ആ വന്ദേ ഭാരതത്തിലും സ്വപ്ന കയറി കളിച്ചിരിക്കുകയാണ്. ലോക് ഡൗണ്‍ കാലത്ത് പ്രവാസികള്‍ ഒരു ടിക്കറ്റ് കിട്ടാന്‍ പാടു പെടുമ്പോള്‍ സ്വപ്ന സ്വര്‍ണവും പണവും നിര്‍ബാധം കടത്തി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത് തിരിച്ചറിഞ്ഞതോടെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ഏറ്റെടുത്തത്. ഏതറ്റംവരെ അന്വേഷിച്ചാലും കുഴപ്പമില്ല സകലരേയും പൂട്ടാനാണ് ഡോവലിന്റെ നിര്‍ദേശം. വന്ദേഭാരതത്തില്‍ കളിച്ച ഏത് സ്വപ്നയായാലും അവരുടെ സ്വപ്നം തകര്‍ക്കുന്ന നീക്കം നടന്നത് അങ്ങനേയാണ്.

ഡോവലിന്റെ ഒത്താശയോടെ ദുബായില്‍ പോയ എന്‍ഐഎ സംഘം വന്ദേഭാരതത്തില്‍ കളിച്ചവരെ പൊക്കി ചോദ്യം ചെയ്തു. യുഎഇ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ എന്‍ഐഎ ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സികള്‍ കടത്തിയതായാണ് അവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അഥവാ ഇഡിയും അന്വേഷണം തുടങ്ങി.

പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ ജൂണ്‍ പകുതിയോടെ പറന്ന വിമാനങ്ങളില്‍ സ്വപ്നയുടെ ശുപാര്‍ശയില്‍ കയറിപ്പറ്റി ദുബായില്‍ ഇറങ്ങിയ 5 വിദേശികളെയും അവര്‍ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാര്‍ക്കുള്ള വിമാനടിക്കറ്റുകളെടുത്തു നല്‍കിയതു തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വന്ദേഭാരത് വിമാനങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാന്‍ സ്വപ്ന നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

സ്വപ്ന വന്‍തോതില്‍ വിദേശ കറന്‍സി ശേഖരിച്ചതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചെങ്കിലും അവരുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ 8034 യുഎസ് ഡോളറും 711 ഒമാന്‍ റിയാലും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 3 അന്വേഷണ ഏജന്‍സികള്‍ 34 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറന്‍സികള്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ബാങ്കില്‍ നിന്ന് സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങിയത് ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയോടെയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കായി റെഡ് ക്രെസന്റ് കൈമാറിയ തുകയില്‍ ഒരു ഭാഗമാണ് ഡോളറാക്കി വാങ്ങിയതെന്നാണ് വിവരം. ഇങ്ങനെ സംഭവിച്ചുവെങ്കില്‍ അതു ബാങ്കിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെയല്ലെന്ന് യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിന്റെ വക്താവ് വ്യക്തമാക്കുന്നത്.

ബാങ്കിന്റെ ഫോറിന്‍ എക്‌സ്‌ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് അവരുടെ ആഭ്യന്തര പരിശോധനയില്‍ വ്യക്തമായി. ജീവനക്കാര്‍ വഴി രൂപയായി നല്‍കിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയാണോയെന്നും സംശയമുണ്ട്. വലിയ തുക സ്വന്തം നിലയില്‍ മാറ്റുന്നതിലെ അപകടം മണത്താണ് ബാങ്ക് ജീവനക്കാരന്‍ വഴി സ്വപ്ന പണം മാറ്റിയെടുക്കാന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്. എന്തായാലും വന്ദേഭാരത് മിഷനില്‍ കയറിക്കളിച്ച സ്വപ്നയുടെ എല്ലാ സ്വപ്നങ്ങളും ഇതോടെ തകരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (12 minutes ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (31 minutes ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (41 minutes ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (1 hour ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (1 hour ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (6 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (6 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (7 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (7 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (8 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (8 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (8 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (8 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (9 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (9 hours ago)

Malayali Vartha Recommends