അതി നിര്‍ണായകം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ പുണ്യാളനാകാന്‍ ഇഡിയെ റെയ്ഡിനായി വീട്ടിലേക്ക് ക്ഷണിച്ച മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു; കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ ആന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

എം.എല്‍.എ. എംസി കമറുദ്ദീനെ സര്‍ക്കാര്‍ പൂട്ടിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്വര്‍ണക്കച്ചവടത്തിന് പിരിവെടുത്ത എംഎല്‍എയെ പട്ടാപകല്‍ കേരള പോലീസ് പൂട്ടിയപ്പോള്‍ മന്ത്രി കെടി ജലീലിന്റെ ഇന്നത്തെ കസ്റ്റംസ് ചോദ്യം ചെയ്യല്‍ അതി നിര്‍ണായകമാണ്. ഇതുവരെ ജലീലിനെ കേന്ദ്രം വേട്ടയാടുന്നു എന്നാണ് സഖാക്കള്‍ പറഞ്ഞിരുന്നത്. എംഎല്‍എയ്ക്ക് സംസ്ഥാന പോലീസിന് പൂട്ടാമെങ്കില്‍ മന്ത്രിയെ കേന്ദ്ര അന്വേഷണ സംഘം പൂട്ടിയാലും ഇനിയെങ്ങനെ കുടുക്കിയതെന്ന് പറയാന്‍ കഴിയും. എല്ലാവരും രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്ത് പറയുന്നുവെന്ന് കാതോര്‍ക്കുകയാണ്.
ഇന്ന് കൊച്ചിക്ക് തീപിടിക്കുമെന്ന് ഉറപ്പാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ ആന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ഇന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് പ്രവിന്റീവ് ഓഫീസില്‍ രാവിലെ പത്തുമണിക്ക് എത്താനാണ് നിര്‍ദ്ദേശം. ഹാജരാകുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
നികുതിവെട്ടിച്ച് നയതന്ത്രചാനല്‍ വഴി ഖുര്‍ ആന്‍ ഇറക്കുമതിയും വിതരണവും പ്രൊട്ടോക്കോള്‍ ലംഘനവും ക്രമക്കേടുമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. മാര്‍ച്ച് നാലിനാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ മതഗ്രന്ഥമെത്തിയത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുര്‍ ആന്‍ വിതരണം ചെയ്യാനായി കൊണ്ടുപോയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണോ ഖുര്‍ ആന്‍ ഇറക്കുമതി ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണം തന്നെയെന്ന സംശയം അന്വേഷണ സംഘത്തിന് ബലപ്പെടുകയാണ്. ഇവിടെ നിന്നും പുറപ്പെട്ട വാഹനം മലപ്പുറത്തേയ്ക്ക് എത്താതെ വേറെ വഴി തിരിഞ്ഞു പോയതായും കണ്ടെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന സംശയം ദുരീകരിയ്ക്കാന്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് തിങ്കളാഴ്ച വിശദമായി തന്നെ ചോദ്യം ചെയ്യും. ഇതിനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷമേ കേസില്‍ ആരെയെങ്കിലും പ്രതിയാകക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ.
7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും 992എണ്ണമൊഴിച്ച് 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. മന്ത്രി.കെ.ടി.ജലീലിനോട് മറിച്ചും തിരിച്ചും കസ്റ്റംസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരമില്ല. ഇതില്‍ വ്യക്തത വരുത്താനാണ് മന്ത്രിയെ കസ്റ്റംസ് തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് മന്ത്രിയ്ക്ക് വ്യക്തമായ ഉത്തരമില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിന് മുമ്ബ് ഗവര്‍ണ്ണറുടെ അനുമതിയും കസ്റ്റംസ് തേടിയേക്കും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.
4479കിലോയുള്ള കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണമാണ് സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. എയര്‍വേ ബില്‍ പ്രകാരം 7750മതഗ്രന്ഥങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തെത്തിച്ച 992എണ്ണമൊഴിച്ച് 6758മതഗ്രന്ഥങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വാഹനത്തിന്റെ ജി.പി.എസ് ഓഫായതും, പിന്നാലെ മറ്റൊരു വാഹനം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പോയതും ദുരൂഹമാണ്. ഇതാണ് മന്ത്രിക്ക് വിനയാകുന്നത്. സ്വര്‍ണ്ണ കടത്ത വിവാദത്തില്‍ സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാണ്. ഇതിന് പിന്നാലെ മന്ത്രി ജലീലും അറസ്റ്റ് ഭീതിയിലാകുകയാണ്.
https://www.facebook.com/Malayalivartha