പോലീസ് അന്വേഷണം മതി... വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍...

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. കേസില്‍ പോലീസ് അന്വേഷണം മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ധനമന്ത്രിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. കേസ് വിജിലന്‍സിന് കൈമാറണമെന്ന് നേരത്തെ പോലീസ് ശിപാര്‍ശ ചെയ്തിരുന്നു.
അതേസമയം കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നതിനാലാണ് വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ തള്ളിയതെന്നും ആക്ഷേപമുണ്ട്. കേസിലെ മുഖ്യപ്രതിയായ എം.ആര്‍. ബിജുലാലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനേ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് 2.74 കോടി രൂപ തട്ടിയെടുത്ത സീനിയര്‍ അക്കൗണ്ടന്റ് ബിജുലാല്‍ ഓഗസ്റ്റ് അഞ്ചിനായിരുന്നു അറസ്റ്റിലായത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിച്ചത്.
"
https://www.facebook.com/Malayalivartha