ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അതോടൊപ്പം ഖമറുദ്ദീനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.ഖമറുദ്ദീനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ ചോദ്യം ചെയ്യലിനും, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
അതേസമയം ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.ജുവലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍, മരുമകനും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍, തങ്ങളുടെ മകന്‍ ഇഷാം എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി. ഇഷാം രണ്ടാഴ്ച മുമ്ബ് ഗള്‍ഫിലേക്ക് കടന്നതായി സൂചനയുണ്ട്. കേസില്‍ പ്രതി ചേര്‍ക്കുന്നതിന് മുന്നോടിയായാണ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha