വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസ് അന്വേഷണത്തിലും നടത്തിപ്പിലും പാളിച്ചകള്‍ ഉണ്ടായതായി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്.
ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്.2017 ജനുവരിയലാണ് 13 ഉം 9 ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാത്സംഗത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയാരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രദീപ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനാല്‍ പ്രദീപിനെതിരായ നടപടി അവസാനിപ്പിക്കാന്‍ കോടതിയോട് ആവശ്യപ്പെടും.
https://www.facebook.com/Malayalivartha