ഡോളര്‍ കടത്തുകേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

ഡോളര്‍ കടത്തുകേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കളളക്കടക്കു കേസിലും ലൈഫ് മിഷന്‍ ഇടപാടിലും ലഭിച്ച കമ്മീഷന്‍ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സല്‍ പരിശോധന ഒഴിവാക്കി ദുബായിലേക്കു തിരികെയയപ്പിച്ചു സ്വര്‍ണം തട്ടിയെടുക്കാന്‍, യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രി പദ്ധതിയിട്ടതായി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
തിരികെക്കയറ്റി വിടുന്ന പാഴ്‌സല്‍ ദുബായിലെ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു ഫൈസല്‍ ഫരീദിനു നല്‍കാതിരിക്കാന്‍ ഖാലിദ് ഏര്‍പ്പാടാക്കിയിരുന്നു. പാഴ്‌സലില്‍ കൂടുതല്‍ സ്വര്‍ണമുണ്ടെന്നു മനസ്സിലാക്കിയായിരുന്നു ഖാലിദിന്റെ നീക്കമെന്നും സ്വപ്ന സൂചിപ്പിച്ചിരുന്നു.
കോണ്‍സുലേറ്റ് ജീവനക്കാരനായതിനാല്‍ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ കസ്റ്റംസ് ഇന്ന് മറുപടി നല്‍കും.
"
https://www.facebook.com/Malayalivartha