മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു

മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി(77) അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് . മുന്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , ജില്ലാ കൗണ്‍സില്‍ അംഗംഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 96 ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ല്‍ തിരുവമ്പാടിയില്‍ നിന്നും 2011 ല്‍ തിരുവമ്ബാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ,ഖജാന്‍ജി , അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്റ്റ് പ്രസിഡണ്ട്, താമരശ്ശേരി ടൗണ്‍കുന്നിക്കല്‍ പളളിക്കമ്മറ്റി പ്രസിഡണ്ട്, കേരളാ സ്റ്റേറ്റ് റൂറല്‍ ഡവലപ്പ്മന്റ് ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി സി അഡൈ്വസറി ബോര്‍ഡ്അംഗം , താമരശ്ശേരി സി എച്ച് സെന്റര്‍ പ്രസിഡണ്ട്,തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന . മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ. സഹോദരങ്ങള്‍ : പി. സി അബ്ദുല്‍ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണര്‍ )പി സി ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി )പി. സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് കോഴിക്കോട് ) അബ്ദുള്‍ നാസര്‍ ഓടങ്ങല്‍(വേവ്‌സ് സലൂണ്‍) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂര്‍.നസീമ പെരിന്തല്‍മണ്ണ.
https://www.facebook.com/Malayalivartha