പുത്രന്‍മാര്‍ ജാഗ്രതൈ... ബിനീഷ് കോടിയേരി ജയിലിലായതോടെ കൂട്ട് കച്ചവടം നടത്തിയ പല പുത്രന്‍മാരും വെട്ടില്‍; മുന്‍ മന്ത്രിപുത്രനുമായി ചേര്‍ന്ന് ബിനീഷ് കോടിയേരി നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം കടുപ്പിക്കുന്നു

ഈ മന്ത്രിപുത്രന്‍മാര്‍ കാരണം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. അതേസമയം ഇങ്ങനെയൊരു പുത്രന്‍ ഉണ്ടോ എന്ന് അറിയാതെ പഞ്ചപാവമായി ജീവിക്കുന്ന മന്ത്രി പുത്രന്‍മാരും ധാരാളമുണ്ട്. അധികാരത്തിന്റെ പരസ്പര ധാരണ പ്രകാരം പല മന്ത്രി പുത്രന്‍മാരും രക്ഷപ്പെടുക പതിവാണ്. എന്നാല്‍ കേന്ദ്ര സംഘം സ്വര്‍ണക്കടത്തിന്റെ പേരില്‍ സംസ്ഥാനത്തെത്തിയതോടെയാണ് ചില മന്ത്രി പുത്രന്‍മാരുടെ പേരും പുറത്തായത്. ആ പേര് പുറത്താക്കിയതിന്റെ പ്രതികാരമാണ് ബിനീഷ് ഇപ്പോള്‍ കുടുക്കിലായതെന്നും അണിയറ വര്‍ത്തമാനമുണ്ട്.
ഇങ്ങനെ പലതരം കഥകള്‍ പ്രചരിക്കുമ്പോള്‍ ബിനീഷ് കോടിയേരി മുന്‍ മന്ത്രിപുത്രനുമായി ചേര്‍ന്ന് നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് ഇ.ഡി തലസ്ഥാനത്ത് റെയ്ഡ് നടത്തിയ സ്ഥാപനത്തില്‍ ബിനീഷും മുന്‍ മന്ത്രിപുത്രനും നിക്ഷേപം നടത്തിയിരുന്നെന്നും പിന്നീട് പിന്മാറിയെന്നും കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയുമായി ചേര്‍ന്ന് ഇരുവരും സംസ്ഥാനത്തിന് പുറത്ത് ഹോട്ടല്‍ നടത്തുന്നെന്ന വിവരവും ലഭിച്ചു. ഇതില്‍ ബിനീഷിന് നേരിട്ട് പങ്കാളിത്തമുണ്ടോ, ബിനാമി ഇടപാടാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ബിനീഷിന് ബിനാമി ഇടപാടുണ്ടെന്ന് തന്നെയാണ് ഇ.ഡി വ്യക്തമാക്കുന്നത്.
കേരളത്തില്‍ ബിനീഷുമായി ബിനാമി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. അത്തരത്തില്‍ രണ്ടുപേര്‍ കൂടി ഉണ്ടെന്നും അവരെക്കുറിച്ച് കൂടി അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് ഇ.ഡി. ഡ്രൈവര്‍ അനിക്കുട്ടന്‍, ബിസിനസ് പങ്കാളി കൂടിയായ എസ്. അരുണ്‍ എന്നിവരാണവര്‍. അരുണിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.
അതേസമയം ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്ബനികള്‍ രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'ഷെല്‍ കമ്ബനികള്‍' ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
ബിനീഷ് ഡയറക്ടറായി ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത 'ബി കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ്', 'ബി കാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്' എന്നീ പണമിടപാട് സ്ഥാപനങ്ങളും ചെന്നൈ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത 'ടോറസ് റെമഡീസ്' എന്ന മരുന്നുവിതരണ കമ്ബനിയും രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് നവംബര്‍ നാലിന് നടത്തിയ പരിശോധനയില്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കമ്ബനികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തിയ ഇ.ഡി, വ്യാജ വിലാസത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്ബനികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മാരായി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത 'റിയാന്‍ഹ ഇവന്റ് മാനേജ്‌മെന്റ്', ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത 'യൂഷ് ഇവന്റ്‌സ് മാനേജ്‌മെന്റ്' ആന്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവ ബിനീഷിന്റെ ബിനാമി കമ്ബനികളാണെന്ന കണ്ടെത്തലില്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍നിന്നും ബന്ധപ്പെട്ട ബാങ്കുകളില്‍നിന്നും വിശദാംശം തേടിയിരുന്നു. ബി കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ്, ബി കാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് എന്നിവ ആരംഭിക്കുന്നതും അനൂപ് മുഹമ്മദ് ബംഗളൂരുവില്‍ ഹയാത്ത് ഹോട്ടല്‍ ആരംഭിക്കുന്നതും 2015ലാണ്. ഇഫയലിങ് നടക്കാത്തതിനാല്‍ ഈ കമ്ബനികളുടെ പ്രവര്‍ത്തനം കമ്ബനികാര്യ മന്ത്രാലയം റദ്ദാക്കുന്നതും അനൂപിന്റെ ആദ്യഘട്ട ബിസിനസ് അവസാനിപ്പിക്കുന്നതും 2018ലാണ്. ഈ സമാനതകളില്‍ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി പുത്രന്‍ കൂടി ഊരാക്കുടുക്കിലാകുന്നത്.
L
https://www.facebook.com/Malayalivartha

























